അലനല്ലൂര്‍: കടുത്ത ചുമയും ക്ഷീണവുമായി സൈക്കിളില്‍ അല നല്ലൂരിലെത്തിയ യുവാവിനെ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാ രും ചേര്‍ന്ന് ആശുപത്രിയിലാക്കി.വെള്ളിയാഴ്ച്ച രാത്രി പത്ത് മണി യോടെയാണ് കുറ്റ്യാടി സ്വദേശിയായ യുവാവിനെ ആശുപത്രി പടിയില്‍ വെച്ച് സമീപവാസികള്‍ കണ്ടത്. ഇയാള്‍ നല്ലവണ്ണം ചുമ യ്ക്കുകയും വ്യാപകമായി തുപ്പി കൊണ്ടിരിക്കുകയും ചെയ്തത് ആളു കളില്‍ ഭീതി ഉണ്ടാക്കി. ഇയാള്‍ ക്ഷീണിതനുമായിരുന്നു. ഇതിനിട യില്‍ സമീപത്ത് കൈ കഴുകുന്നതിനായി സ്ഥാപിച്ച വാഷിങ് കോര്‍ ണറില്‍ നിന്നും കുളിക്കുകയും വസ്ത്രം മാറുകയും ചെയ്തു. എറണാ കുളത്ത് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയാണെന്നാണ് ഇയാള്‍ പറഞ്ഞത്. നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ ക്ഷുഭിതനാ യി പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നാട്ടുകല്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെ 108 ആംബു ലന്‍സ് സര്‍വീസില്‍ ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ചും ക്ഷുഭിതനായി ജീവനക്കാരുമായി സഹകരിക്കാതെ വന്നതോടെ രാത്രി തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതേസമയം യുവാവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപ കമായി പ്രചരിപ്പിച്ചത് ആളുകളില്‍ ഭീതി പരത്തി.എന്നാല്‍ ഏറെ ദൂരം യാത്ര ചെയ്തത് മൂലം ഉണ്ടായ ചുമയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.യുവാവ് വിശ്രമിച്ച പ്രദേശ ങ്ങള്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആവ ശ്യം മാനിച്ച് ശനിയാഴ്ച്ച രാവിലെ മണ്ണാര്‍ക്കാട് ഓഫ് റോഡേഴ്‌സി ന്റെ സഹായത്തോടെ മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
ഇയാള്‍ വിശ്രമിച്ചു എന്ന് പറയപ്പെടുന്ന കോട്ടോപ്പാടത്തെ നാല് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, കടകളുടെ വരാന്തകള്‍, അത്താണിപ്പ ടിയിലെയും കാട്ടുകുളത്തെയും, പളളിപടിയിലെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, കടകളുടെ വരാന്തകള്‍, പള്ളിയുടെ പരിസരം എന്നിവയും ഇയാള്‍ ഏറെ നേരം കഴിഞ്ഞ അലനല്ലൂര്‍ ആശുപത്രിപ്പടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രം, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റോഡും പരിസരവും എന്നിവ സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കി. ഇതിന് പുറമെ ആളുകള്‍ കൂടുതല്‍ എത്തുന്ന റേഷന്‍ കടകള്‍, കെ.എസ്.ഇ.ബി, എസ്.ബി.ഐ ബാങ്ക്, മില്‍മ ബൂത്ത് പരിസരം എന്നിവിടങ്ങളിലും അണുനശീകരണം നടത്തി.
ഫയര്‍ ആന്റ് റെസ്‌ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.നാസര്‍, ഓഫ്‌റോഡേഴ്‌സ് പ്രതിനിധികളായ അന്‍വര്‍, സനീഷ് എന്നിവര്‍ പ്രവര്‍ത്തികളില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, പി.മുസ്തഫ, വ്യാപാരി വ്യവസായി പ്രതിനിധി ഇ.ടി സുബൈര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.