കാരാകുര്‍ശ്ശി : ക്വാറന്റൈനില്‍ ഇരിക്കുന്നയാള്‍ റേഷന്‍ കടയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് റേഷന്‍കട താത്കാലി കമായി അടപ്പിച്ചു. കാരാകുര്‍ശ്ശിയിലെ എആര്‍ഡി 47 റേഷന്‍ കട യാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്.കട ഉടമയുടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ മകന്‍ റേഷന്‍ കടയിലെത്തിയാണ് കാരണം .തമിഴ് നാട്ടില്‍ ജോലിക്കാരനായ മകനോട് വീട്ടില്‍ ക്വാറന്റൈനില്‍ ഇരി ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇത് ലംഘിച്ച് ഇയാള്‍ കടയില്‍ പിതാവിനെ സഹായിക്കാന്‍ എത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരും ആരോഗ്യവകുപ്പ് ജീവന ക്കാരും സ്ഥലത്തെത്തി കട പൂട്ടുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.ഈ കടക്ക് കീഴിലെ കാര്‍ഡ് ഉടമകള്‍ക്ക് സമീപത്തെ റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ അറിയിച്ചു.