കുമരംപുത്തൂര്‍: പയ്യനെടം കഷായപ്പടിയില്‍ ജനവാസ മേഖലയ്ക്ക് സമീപത്തായി മാലിന്യം തള്ളിയ സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീ സ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് ഇരുട്ടിന്റെ മറവില്‍ പ്രദേശ ത്ത് മാലിന്യം കൊണ്ട് തള്ളിയത്.മാലിന്യം ശ്രദ്ധയില്‍പ്പെട്ട പ്രദേശ വാസികള്‍ ഗ്രാമപഞ്ചായത്ത് അധികൃതരേയും ആരോഗ്യവകുപ്പി നേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ,ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് അര്‍സല്‍ എരേരത്ത്,സെക്രട്ടറി രാധാകൃഷ്ണന് നായര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സ്ഥല ത്തെത്തി മാലിന്യം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കുകയായിരുന്നു.