പാലക്കാട്: മാവേലി സ്റ്റോറുകളിലും പീപ്പിൾസ് ബസാറിലും സൂപ്പർ മാർക്കറ്റുകളിലും ആവശ്യ വസ്തുക്കൾ എത്തിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യ പ്പെട്ടു. കരിമ്പ പഞ്ചായത്തിലേതുൾപ്പടെ ജില്ലയിലെ ഭൂരിഭാഗം സ്റ്റോറുകളിലും ആവശ്യ വസ്തുക്കളും പല വ്യഞ്ജനങ്ങളും എത്തു ന്നില്ലെന്നും അരി ഉൾപ്പടെയുള്ളവ ആവശ്യത്തിന് എത്തുന്നില്ലെ ന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് വെറും കൈയോടെ തിരികെ പോകേണ്ടിവരുമെന്നെന്നും കമ്മിറ്റി പറഞ്ഞു. ആവശ്യാ നുസരണമരി ഉൾപ്പടെയുള്ള ആവശ്യ വസ്തുക്കൾ സ്റ്റോക്കെത്തിച്ച് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ഭാര വാഹികളായ വി ഡി ജോസഫ്, പി.എം. കുരുവിള എന്നിവർ പ്രത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.