പാലക്കാട്: കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡില്‍ ഒരു വര്‍ഷ ത്തെ സര്‍വീസുള്ള അംഗങ്ങളുടെ ആശ്രിതര്‍ക്ക് മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചാല്‍ 2000 രൂപ ധനസഹായം ലഭിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡ് അംഗീകരിച്ച മാരകരോഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷകള്‍ Kbocwwbpkd@gmail.com ലോ 9497254770 എന്ന വാട്ട്‌സാപ്പ് നമ്പറിലോ താഴെ പറയുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:


1. തൊഴിലാളിയുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, വര്‍ഷം (അംഗത്വ കാര്‍ഡിന്റെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പേജ്, പാസ്ബുക്കിന്റെ കോപ്പി, പേജുകളില്‍ അംഗത്വനമ്പര്‍ എഴുതിയതിനു ശേഷം എടുത്ത കോപ്പി)
2. ആശ്രിതന്റെ പേര് (ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അവിവാഹിതനാണെങ്കില്‍ അമ്മ/അച്ഛന്‍)
3. ബന്ധം (റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ബന്ധം തെളിയിക്കാനുള്ള പേജ്)
4. അംഗതൊഴിലാളിയുടെ സിംഗിള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് (ബാങ്ക് പാസ് ബുക്കിന്റെ ഫ്രണ്ട് പേജ്/ ആധാര്‍ കാര്‍ഡ് കോപ്പി)
5. രോഗവിവരം (രോഗം സംബന്ധിച്ച ആധികാരിക രേഖ/ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്)
6. തൊഴിലാളിയുടെ ഫോണ്‍ നമ്പര്‍, ആശ്രിതന്‍ ബോര്‍ഡില്‍ അംഗമാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍

ഒരു കുടുംബത്തില്‍ നിന്ന് ഒരപേക്ഷ മാത്രമേ സ്വീകരിക്കൂ. കൂടാതെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പിക്കുകയും മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതിരുന്നതുമായ പെന്‍ഷന്‍കാര്‍ക്ക് 1200 രൂപ ധനസഹായമായി നല്‍കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ള്‍

ഒരു കുടുംബത്തില്‍ നിന്ന് ഒരപേക്ഷ മാത്രമേ സ്വീകരിക്കൂ. കൂടാതെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പിക്കുകയും മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതിരുന്നതുമായ പെന്‍ഷന്‍കാര്‍ക്ക് 1200 രൂപ ധനസഹായമായി നല്‍കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!