മണ്ണാര്‍ക്കാട് : ഓര്‍മ്മ കലാസാഹിത്യവേദി എം.ടി അനുസ്മരണം നടത്തി. സഹൃദയ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരന്‍മാരായ ടി.കെ ശങ്കര നാരായണന്‍, കെ.പി.എസ് പയ്യനെടം, മാധ്യമപ്രവര്‍ത്തകന്‍ എസ്.വി അയ്യര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുധാകരന്‍ മണ്ണാര്‍ക്കാട്, എം.കെ.ഹരിദാസ്, കാസിം ആലായന്‍, രമേശ് പൂര്‍ണ്ണിമ, കൃപ കൃഷ്ണദാസ്, ശ്രീവത്സന്‍ , എന്‍. അജയകുമാര്‍, റഷീദ് കുമരംപുത്തൂര്‍, അബു മണ്ണാര്‍ക്കാട്, സിബിന്‍ ഹരിദാസ്, ഹുസൈന്‍ കളത്തില്‍, ഹരി. വി. മേനോന്‍, രാമകൃഷ്ണന്‍, സി.മുഹമ്മദാലി, ജയമുകുന്ദന്‍, മുഹമ്മദ് കുട്ടി കുന്തിപ്പുഴ എന്നിവര്‍ സംസാരിച്ചു.