അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സംഘടിപ്പിച്ച അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം സീസണില്‍ ഷോളയൂര്‍ ജേതാ ക്കളായി. പുതൂരിനെയാണ് ഫൈനലില്‍ ഷോളയൂര്‍ പരാജയപ്പെടുത്തിയത്. കൂടപ്പെട്ടി യെ പരാജയപ്പെടുത്തി വെള്ളകുളം മൂന്നാം സ്ഥാനം നേടി. ശനി,ഞായര്‍ ദിവസങ്ങളിലാ യി വട്ട്‌ലക്കി ബേഥനി സ്‌കൂള്‍ മൈതാനത്ത് നടന്ന ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ പങ്കെട ത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഷോളയൂര്‍ ടീമിലെ ശെല്‍വനും മികച്ച ബൗളര്‍ ആയി വെള്ളകുളം ടീമിലെ വിഷ്ണുവും, മികച്ച ബാറ്റ്‌സ്മാന്‍ ആയി ഷോളയൂര്‍ ടീമിലെ കാളിസ്വാമിയും തിരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീ അഗളി പഞ്ചായത്ത് സമി തി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, സെക്രട്ടറി രേശി പഴനിസ്വാമി, ഷോളയൂര്‍ പഞ്ചായത്ത് സമിതി സെക്രട്ടറി പ്രജ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാന വിതരണവും നടത്തി. പഞ്ചായത്ത് സമിതി കോര്‍ഡിനേറ്റര്‍ പ്രിയ, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ സുരേഷ്, രാജേഷ്, ഗണേഷ്, ചന്ദ്രന്‍, പ്രോജക്ട് കോര്‍ഡി നേറ്റര്‍ ജോമോന്‍ എന്നിവര്‍ പങ്കെടുത്തു.