പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിലവില്‍ ആരംഭിച്ച ആശ്വാസ ക്യാമ്പു കളിലും ലേബര്‍ ക്യാമ്പുകളിലുമുള്ള അതിഥി തൊഴിലാളികള്‍ക്കും മറ്റും ആവശ്യമുള്ള പാല്‍/ തൈര് എന്നിവയു ടെ വിതരണത്തിന് ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തര വിട്ടു. ഇവര്‍ക്ക് ആവശ്യമുള്ള പാല്‍/ തൈര് എന്നിവയുടെ കൃത്യ മായ അളവും എത്തിക്കേണ്ട സ്ഥലവും പാല ക്കാട് ഡയറി മില്‍മ മാനെജര്‍ക്ക് ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍ക ണം. തുടര്‍ന്ന് നിര്‍ദേ ശിച്ച സ്ഥലങ്ങളില്‍ ആവശ്യമായ അളവില്‍ പാല്‍/ തൈര് എന്നിവ എത്തിക്കുന്നതിനുള്ള നടപടി പാലക്കാട് ഡയറി മില്‍മ മാനെജര്‍ സ്വീകരിക്കുന്നതാണ്. ഓരോ വില്ലേജിലും ക്യാമ്പുകളില്‍ താമസി ക്കുന്ന അതിഥി തൊഴിലാളി കളുടെ പട്ടിക ജില്ലാ ലേബര്‍ ഓഫീസ ര്‍ക്ക് കൈമാറാന്‍ വില്ലേജ് ഓഫീസര്‍മാരെ യും ചുമതലപ്പെടുത്തി. കൂടാതെ, വനിതാ ശിശു വികസന വകുപ്പി ന്റെ കീഴില്‍ അങ്കണ വാടി സ്‌കീം പ്രകാരം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരുദിവസം 180 മില്ലിലിറ്റര്‍ പാല്‍ ഒരു മാസ ത്തേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരി ക്കാന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസറെയും ചുമതലപ്പെടുത്തിയ തായി ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!