മണ്ണാര്‍ക്കാട് : ചൂടിനൊപ്പം കാറ്റും ശക്തമായതോടെ താലൂക്കില്‍ ഇത്തവണയും തീപി ടിത്തം നേരത്തെ തുടങ്ങി. അന്തരീക്ഷതാപനില ഉയരുകയും തത്ഫലമായി തോട്ടങ്ങ ളിലേയും പറമ്പുകളിലേയും അടിക്കാടുകള്‍ ഉണങ്ങുകയും ചെയ്യുമെന്നതിനാല്‍ തീ പിടിത്തഭീഷണി ഒഴിവാക്കാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീ കരിക്കണമെന്നും അഗ്‌നിരക്ഷാസേന നിര്‍ദേശിച്ചു.
ഈവര്‍ഷത്തെ ആദ്യതീപിടിത്തം കഴിഞ്ഞശനിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. നാട്ടുകല്‍ പൊലിസ് സ്റ്റേഷന് മുന്‍വശത്തെ പറമ്പിലെ അടിക്കാടിന് തീപിടിച്ച് തെങ്ങും കത്തി ന ശിക്കുകയായിരുന്നു. പിറ്റേന്ന് തെങ്കര പഞ്ചായത്തിലെ കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ പുല്ലും അടിക്കാടും കത്തിനശിച്ചു. അഗ്‌നിരക്ഷാ സേ നയെത്തിയാണ് തീയണച്ചത്. തിങ്കളാഴ്ച നൊട്ടമലയ്ക്ക് സമീപം വിയ്യക്കുറുശ്ശി കനാല്‍ റോഡിനോട് ചേര്‍ന്ന ഭാഗത്ത് മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. രാത്രി എട്ടരയോടെയാ യിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്‌നിരക്ഷാസേന മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ച് തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.വിമല്‍കുമാറിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങ ളായ എം.മഹേഷ്, കെ.വി സുജിത്, കെ.ശ്രീജേഷ്, ഒ.വിജിത്ത്, ടി.കെ അന്‍സല്‍ബാബു എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
സാധാരണ ഫെബ്രുവരി അവസാനിക്കുമ്പോഴാണ് വേനല്‍ക്കാല തീപിടിത്തങ്ങള്‍ ഉണ്ടാ കാറുള്ളത്. എന്നാല്‍ ഈവര്‍ഷത്തിന്റെയും തുടക്കത്തില്‍ തന്നെ തീപിടിത്തങ്ങള്‍ റി പ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. വേനല്‍രൂക്ഷമാകുന്ന മാര്‍ച്ച്-ഏപ്രില്‍ മാ സങ്ങളില്‍ സ്ഥിതിയെന്താകുമെന്ന വേവലാതിയും ഉയരുന്നുണ്ട്. കഴിഞ്ഞവര്‍ഷം ആ കെ 339 തീപിടിത്തങ്ങളാണ് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയ പരിധിയില്‍ സംഭവിച്ചത്. ഉണക്കപ്പുല്ലിന് തീപിടിച്ചതും റബര്‍പുരയിലുണ്ടായ അഗ്‌നിബാധയുമാണ് അധികവും. സ്ഥാപനങ്ങളിലും തീപിടിത്തം സംഭവിച്ചിരുന്നു. പതിവായി തീപിടിത്തം ഉണ്ടായുന്ന സ്ഥലങ്ങളില്‍ സ്ഥലം ഉടമകള്‍ വേണ്ടമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അഗ്‌നി രക്ഷാസേന അറിയിച്ചു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം:
കാറ്റുള്ളപ്പോള്‍ പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ തീ ഇടരുത്.
കരിയിലകള്‍ കത്തിക്കുമ്പോള്‍ തണുപ്പുള്ള സമയങ്ങളില്‍ കത്തിക്കുക
വീട്, ഷോപ്പിംഗ് മാളുകള്‍ തോട്ടങ്ങള്‍ മറ്റുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും പതിനഞ്ച് അടി അകലത്തില്‍ കരിയിലകളും വെട്ടിമാറ്റി ഫയര്‍ലൈന്‍ സ്ഥാപിക്കണം
പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ തീ ഇടാതിരിക്കുക
തോട്ടം ഉടമകള്‍ തോട്ടത്തിലെ പുല്ലുവെട്ടി മാറ്റണം
വൈദ്യുതി ലൈനുകളില്‍ മരച്ചില്ലകള്‍ തട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക, ഉണ്ടെങ്കില്‍ കെ.എസ്.ഇ.ബിയെ അറിയിക്കുക
ജനവാസമേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ പുല്ല് വെട്ടിമാറ്റാന്‍ ഉടമകള്‍ ശ്രദ്ധിക്കുക
സ്ഥിരം തീപിടിത്ത സ്ഥലങ്ങളില്‍ അടിക്കാടുകള്‍ വെട്ടിമാറ്റുക
വീടുകളിലേയും സ്ഥാപനങ്ങളിലെയും പഴയ വയറിങ്ങുകള്‍, കാലപ്പഴക്കം ചെന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റുക, ഐ.എസ്.ഒ അംഗീകാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക
തീപിടിത്തം ഉണ്ടാകുമ്പോള്‍ പ്രാഥമിക അഗ്നിശമനഉപാധി ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കുക. ഉപകരണമില്ലെങ്കില്‍ തീയണയ്ക്കാന്‍ വെള്ളം, മണ്ണ്, മണല്‍ എന്നിവ ഉപയോഗിക്കുക
പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയാതിരിക്കുക
പൊതുസ്ഥലങ്ങളില്‍ പാചകവും ഒഴിവാക്കുക.
തീപിടിത്തമുണ്ടായാല്‍ 101 എന്ന നമ്പറില്‍ സമീപത്തെ അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുക.