മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ പുതിയ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടിക്രമങ്ങളില്‍ വൈദ്യുതി വകുപ്പ്. പദ്ധതിക്കുള്ള സ്ഥലം ജലവിഭവ വകുപ്പില്‍ നി ന്നും ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് ഓഫിസിന് സമീപത്തുള്ള അരയേക്കര്‍ സ്ഥലം പദ്ധതിക്കായി വിട്ട് നല്‍കണമെന്നാവ ശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഒരു മാസം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ലഭ്യമാകു ന്നപ്രകാരം തുടര്‍നടപടികളുണ്ടാകും. ലോഡ് സാധ്യതാ പഠനം, വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കല്‍, വൈദ്യുതി ബോര്‍ഡിന്റെ അനുമതി സമ്പാദിക്കല്‍ തുടങ്ങി യ കടമ്പകളും കടക്കണം. 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മിക്കാനാണ് പദ്ധതി. കൂടുതല്‍ സ്ഥലം ലഭ്യമായാല്‍ 110 കെ.വിയാക്കാനും സാധ്യതയുണ്ട്.

കെ.എസ്.ഇ.ബി. ട്രാന്‍സ്മിഷന്‍ വിഭാഗം പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലാണ് പ്ര വര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കാഞ്ഞിരപ്പുഴ സബ് സ്റ്റേഷന്‍ നിര്‍മാണം ത്വരിതപ്പെടു ത്തണമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗ ത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതുപ്രകാരം സൂപ്രണ്ടിംങ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കാമെന്ന് അന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളും തെങ്കര, കാരാകുര്‍ശ്ശി പഞ്ചായത്തുകളുടെ കുറച്ചുഭാഗങ്ങ ളുമാണ് സബ്സ്റ്റേഷന്‍ പരിധിയില്‍ വരിക. നിലവില്‍ മണ്ണാര്‍ക്കാട് 110 കെവി സബ്സറ്റേ ഷനില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. നിലവില്‍ പാലക്കയം, ഇരുമ്പകച്ചോല പോലെയുള്ള വിദൂരസ്ഥലങ്ങളിലേക്ക് വൈദ്യുതിവിതരണം ചെയ്യുന്ന സമയത്ത് വോള്‍ട്ടേജ് പ്രശ്നം, വൈദ്യുതിതടസമെല്ലം നേരിടുന്നുണ്ട്. ഊര്‍ജ്ജനഷ്ടവും സം ഭവിക്കുന്നുണ്ട്. കൂടുതല്‍ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുക വഴി വോള്‍ട്ടേ ജ് മെച്ചപ്പെടുത്താനും വൈദ്യുതിവിതരണം സുഗമമാക്കാനും സാധിക്കുമെന്ന് അധികൃ തര്‍ പറയുന്നു.

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകള്‍ക്കായി ജലഅതോറിറ്റി നടപ്പി ലാക്കുന്ന കുടിവെള്ളപദ്ധതിയുടെ ജലശുദ്ധീകരണശാലയും പമ്പിങ് സറ്റേഷനും പുളി ഞ്ചോടില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ഇടതടവില്ലാതെ വൈദ്യുതി വിതരണം ചെയ്യേ ണ്ടതുണ്ട്. അണക്കെട്ട് കേന്ദ്രീകരിച്ചു വരുന്ന വിനോദസഞ്ചാര പദ്ധതികള്‍ എന്നിവക്കെ ല്ലാം അധികലോഡ് വൈദ്യുതി വേണ്ടി വരും. മണ്ണാര്‍ക്കാട് 110 കെവി സബ് സ്റ്റേഷനില്‍ നിന്നും ലൈന്‍വലിച്ച് ഇവിടേക്ക് വൈദ്യുതിയെത്തിക്കുമ്പോള്‍ വോള്‍ട്ടേജ് പ്രശ്നമടക്കം നേരിട്ടേക്കാം. മാത്രമല്ല വട്ടപ്പാറയിലും പൂഞ്ചോല ഭാഗത്തും നടപ്പിലാക്കാന്‍ ഉദ്ദേശിക്കു ന്ന ജലവൈദ്യുതി പദ്ധതികളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിതരണത്തിനും ശേ ഷിയുള്ള ലൈനുകളും വേണം. ഇതിനെല്ലാം സബ്സ്റ്റേഷന്‍ കൂടിയേതീരുവെന്നതിനാ ലാണ് വൈദ്യുതി വകുപ്പ് സബ്സറ്റേഷന്‍ പദ്ധതിയെ കുറിച്ച് ആലോചിച്ചതും ഇതിനായു ള്ള നീക്കങ്ങളാരംഭിച്ചതും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!