മണ്ണാര്‍ക്കാട്: എഫ്എസ്ഇടിഒയുടേയും മണ്ണാര്‍ക്കാട് താലൂക്ക് ഗവ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റിയുടെയുംനേതൃത്വത്തിലുള്ള കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു .ഗവ.എംപ്ലോ യീസ് സൊസൈറ്റിയില്‍ സാനിറ്റൈസര്‍ നിര്‍മാണം പുരോഗമിക്കു കയാണ്.വിവിധ കേന്ദ്രങ്ങളിലേക്ക് സാനിറ്റൈസറുള്‍പ്പടെയുള്ളവ സൊസൈറ്റിയില്‍ നിന്നും എത്തിച്ച് നല്‍കുന്നുണ്ട്.

നാടിന്റെ രക്ഷയ്ക്കായി രാപ്പകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് പോലീസ് സേനയ്ക്കും സാനിറ്റൈസര്‍,ഗ്ലൗസ്,മാസ്‌ക് എന്നിവ എത്തിച്ച് നല്‍കി. സിഐ എം.കെ സജീവ്,ട്രാഫിക് എസ്‌ഐ യൂസഫ് സിദ്ധീഖ് എന്നിവര്‍ക്ക് നഗരസ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റ്യന്‍, സൊസൈറ്റി പ്രസിഡന്റ് ഭക്ത ഗിരീഷ് മാസ്റ്റര്‍ എന്നിവര്‍ കൈമാറി.

ഇന്‍ഡെയ്ന്‍ ഗ്യാസ് ഏജന്‍സി ഓഫീസ്,സബ് ട്രഷറി ഓഫീസ് തുടങ്ങീ വിവിധ സ്ഥാപനങ്ങളിലും മാസ്‌ക്,ഗ്ലൗസ് എന്നിവ സൊസൈറ്റി പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി.സൊസൈറ്റി വൈസ് പ്രസിഡന്റ് എംജി ജിജു,എംഎസ് വിജയന്‍,എംഡി റജി,മുഹമ്മദ് റഷീദ്,പ്രവീണ്‍,അനീസ്,താജുദ്ദീന്‍,ദിലീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ് ബഷീറും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ഒപ്പമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!