അലനല്ലൂര്‍ : കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട അടിയ ന്തര സാഹചര്യങ്ങളില്‍ അലനല്ലൂരില്‍ ഇനി ആംബുലന്‍സുകള്‍ ഓടിയെത്തും. മൂന്ന് ആംബുലന്‍സുകളാണ് ഇതിനായി സര്‍വീസി നുള്ളത്. അലനല്ലൂര്‍ സി.എച്ച്.സി ക്ക് കീഴില്‍ ഉണ്ടായിരുന്ന 108 ആംബുലന്‍സ് കോവിഡ് 19 യുമായി ബന്ധപ്പെട്ട് കൂടുതല്‍ സര്‍വീ സുകളുടെ ആവശ്യാര്‍ത്ഥം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേ ക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്തിന്റെ ആവശ്യപ്രകാരമാണ് ആംബുലന്‍സുകളുടെ സര്‍വീസ് ലഭ്യമായിരിക്കുന്നത്. ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന എടത്തനാട്ടുകര പെയിന്‍ ആന്റ് പാലിയേറ്റീവ് ആംബുലന്‍സ് സര്‍വ്വീസ്, എടത്തനാട്ടുകര യിലെ പ്രവാസി കൂട്ടായ്മയായ ജീവയുടെ ജീവ ആംബുലന്‍സ് സര്‍വീസ്, കനിവ് കര്‍ക്കിടാംകുന്ന് പാലിയേറ്റീവ് കെയറിലെ ആംബുലന്‍സ് എന്നിവയുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇവയുടെ സേവനം 24 മണിക്കൂറും സൗജന്യമായിരിക്കും. 9061303111, 8157965988, 7560882420 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് സേവനം ലഭ്യമാകും.