മണ്ണാര്‍ക്കാട്: വിലയില്ലെങ്കില്‍ റബറില്ല മുദ്രാവാക്യമുയര്‍ത്തിയും 250രൂപ തറവില ലഭിക്കാതെ റബര്‍ നല്‍കരുതെന്ന സമരപരിപാടികളുടെ ഭാഗമായും റബര്‍ ഉത്പാദക സംഘം ദേശീയ കൂട്ടായ്മ മണ്ണാര്‍ക്കാട് റീജിയണിന്റെ നേതൃത്വത്തിലുള്ള റബര്‍ കര്‍ഷ ക സംഗമം ഏഴിന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തി ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് എന്‍.സി.ആര്.പി. എസ്. മുഖ്യരക്ഷാധികാരി അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെ യ്യും. ദേശീയ പ്രസിഡന്റ്് ആന്റണി വേങ്ങപ്പള്ളി അധ്യക്ഷനാകും. മറ്റു നേതാക്കളായ ബാബു ജോസഫ്, അബ്രഹാം വര്‍ഗീസ്, വര്‍ഗീസ് ജോര്‍ജ്, ബാബു എളവംപാടം എന്നിവര്‍ സംസാരിക്കും.
പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന റബറിന് 250 രൂപയെന്ന താങ്ങുവില നല്‍കുക, ടയര്‍ വ്യവസായികള്‍ റബര്‍ വില താഴ്ത്തി കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാ നിപ്പിക്കുക, കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് റബര്‍ വാങ്ങാതെ വിദേശ വിപ ണിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക, റബര്‍ ബോര്‍ഡില്‍ നിന്നു ള്ള സഹായധനം യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും സംഗമത്തില്‍ ഉന്നയി ക്കും. മണ്ണാര്‍ക്കാട് താലൂക്കില്‍മാത്രം 50തിലധികം റബര്‍ ഉത്പാദകസംഘങ്ങളുണ്ട്. നിലവില്‍ ലഭിക്കുന്ന വിലയേക്കാള്‍ മുകളിലാണ് ഉത്പാദനചിലവ് വരുന്നത്. ഇത് കര്‍ഷകരെ റബര്‍കൃഷിയില്‍ നിന്നും പിന്നോട്ടടിപ്പിക്കുകയാണെന്നും കിലോയ്ക്ക് 250രൂപ ലഭിക്കാതെ റബര്‍ വില്‍ക്കില്ലെന്ന നിലപാടിലേക്ക് കര്‍ഷകരെ ബോധവത്കരി ക്കുകകൂടിയാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ റീജിയണല്‍ പ്രസിഡന്റ് ടി.കെ. മുഹമ്മദ്, മറ്റു ഭാരവാഹി കളായ തങ്കച്ചന് തുണ്ടത്തില്‍, ജോസ് പൂതറമണ്ണില്‍, ഗോപാലകൃഷ്ണന്, വേണുഗോപാലന്‍, കെ.ടി. അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.
