മണ്ണാര്‍ക്കാട്: ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈ സ് പിടികൂടി നശിപ്പിച്ചു.കുമരംപുത്തൂര്‍ പയ്യനെടത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീടിന്റെ ശുചിമുറിയിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ ഇടേരം സ്വദേശി പ്രഭാകരന്‍ (47)നെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.മണ്ണാര്‍ക്കാട് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ ഷണ്‍മുഖന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോയി,അബ്ദുല്‍ റഹ്മാന്‍,അഫ്‌സല്‍,ദീപക്ക് എന്നിവരടങ്ങുന്ന സംഘ മാണ് വാഷ് പിടികൂടിയത്. എക്‌സൈസ് സിഐ സൂരജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചിരുന്നു