മണ്ണാര്‍ക്കാട്:തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് ഊളിയിട്ട ജീവിതത്തിന് തിരക്കൊഴിഞ്ഞ നേരം നിറയെ നല്‍കിയ മഹാ മാരിക്കാലത്തെ സര്‍ഗാത്മകമായി വിനിയോഗിച്ചിരിക്കുകയാണ് ഒരു അധ്യാപക കുടുംബം.എടത്തനാട്ടുകര പുത്തന്‍കോട് ഉമ്മര്‍ മാഷിന്റേയും ജമീല ടീച്ചറുടേയും മൂത്ത മകനും മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ഹൈസ്‌കൂളിലെ അധ്യാപകനുമായ പി ജംഷീറും കുടുംബവും കൊറോണ ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കു മ്പോള്‍ നേരം പോക്കിനായി തയ്യാറാക്കിയതൊരു കിടിലന്‍ ഹ്രസ്വ ചിത്രമാണ്.പണ്ട് പണ്ട് ഒരു കൊറോണക്കാലത്ത് എന്നാണ് കൊച്ച് ചിത്രത്തിന്റെ പേര്.മാതൃകാപരമായപ്രതിരോധത്തിന്റെ അതീ ജിവനത്തിന്റേയും പാഠങ്ങള്‍ പകര്‍ന്ന കൊറോണക്കാലത്തെ കുറിച്ച് അമ്മ മകന് പറഞ്ഞ് കൊടുക്കുന്നതാണ് ഹ്രസ്വചിത്രത്തി ന്റെ കഥ.
കൂടുമ്പോള്‍ മധുരമുള്ള ഇമ്പമുണ്ടാകുന്ന കുടുംബത്തില്‍ സമയ ക്കുറവില്‍ ലോപിച്ച് പോയ സന്തോഷമുഹൂര്‍ത്തങ്ങള്‍ വീണ്ടും തമ്പടിച്ചതും,അങ്ങിനെ കുടുംബങ്ങളില്‍ പടര്‍ന്ന് പിടിച്ച സന്തോഷ സുരഭില നിമിഷങ്ങളേയും രോഗത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുമെല്ലാം ചിത്രം വിവരിക്കു ന്നു. നാലര മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം കൊറോണയെ കീഴ്പ്പെടു ത്തുമെന്ന വിശ്വാസവും കാഴ്ചക്കാരിലേക്ക് പകര്‍ന്ന് നല്‍കാന്‍ സംവി ധായകന്‍ ശ്രമിച്ചിട്ടുണ്ട്.ഇച്ഛാശക്തിയും ദൃഢനിശ്ചയവും കൊണ്ട് പാളിച്ചകളില്ലാത്ത പ്രതിരോധത്തിലൂടെ ഏത് മഹാമാരിയേയും കേരളം തളയ്ക്കുമെന്ന് അടിവരയിടുന്ന ഈ ഹ്രസ്വചിത്രം പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് കരുത്തും പ്രചോദനവുമേകുന്നു.
ഗണിത അധ്യാപകനായ പി ജംഷീറാണ് ചിത്രത്തിന്റെ കഥ തിരക്കഥ,സംവിധാനം എന്നിവയെല്ലാം നിര്‍വ്വഹിച്ചിരിക്കു ന്നത്.സഹധര്‍മിണിയും ദാറുന്നജാത്ത് ഹൈസ്‌കൂളിലെ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഷബ്നറുക്സാനയും മകന്‍ എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫാദി ആദവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഹാവ്യാധിയെ പ്രതിരോധിക്കാന്‍ വീട്ടിലിരുന്ന് ഇത്തരത്തിലുള്ള സര്‍ഗാത്മക മുന്നേറ്റം കൂടി പരീക്ഷിക്കാമെന്ന സന്ദേശം കൂടിയാണ് ഹ്രസ്വചിത്രത്തിലൂടെ യത്തീം ഖാന യിലെ ഈ അധ്യപക കുടുംബം സമൂഹത്തിന് മുന്നില്‍ പങ്ക് വെക്കുന്നത്.
https://m.facebook.com/story.phpstory_fbid=10218618680636534&id=1182854508
‘പണ്ട് പണ്ട് ഒരു കൊറോണക്കാലത്ത്’ ഹ്രസ്വചിത്രം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.