മണ്ണാര്‍ക്കാട് : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മൂന്ന് ഗ്രാമീണ റോഡുകള്‍ ഗതാഗതത്തിനായി തുറന്നുനല്‍കി. കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ ആസാദ് മാമ്പറ്റ റോഡ്, പുന്നപ്പാടം വാളിയാടി റോഡ്, മണ്ണാര്‍ക്കാട് നഗരസഭയി ലെ എം.ഇ.എസ്. കല്ലടി കോളജ് കല്ലടി ഹംസ ഹാജി റോഡ് എന്നിവയാണ് നവീകരിച്ചത്. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് എന്നിവര്‍ വിവിധ ചടങ്ങുകളില്‍ അധ്യക്ഷരായി.
നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നിസ സൈദ്, സൈദ് ഷമീര്‍ വാപ്പു, ഉസ്മാന്, ഹംസ, സമ ദ്, അപ്പുണ്ണി, പി.എം സലാഹുദ്ദീന്, ഡോ. ടി. സൈനുല്‍ ആബിദ്, പി.സി ഹബീബുള്ള, ടി. കെ ജലീല്‍, വി.എം സലീം, ആസ്യ, മന്‍സൂ ര്‍, ജവാദ്, കുമരംപുത്തൂര്‍ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് റസീന വറേടന്, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മഠത്തുംപള്ളി, മെമ്പര്‍മാരായ കെ.കെ ലക്ഷ്മിക്കുട്ടി, ഹരിദാസന്,സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ സുനിത, ജോസ്, കിഴക്കേതില്‍ മൊയ്തീന്, ജോണ്സണ്, അസൈനാര്‍ പുല്ലത്ത്, അമീര്‍ മാമ്പറ്റ, മുജീബ് വല്ലപ്പുഴ, ചുങ്കം മമ്മദ്, അഷ്റഫ്, സലാം, പി.എം.സി തങ്ങള്‍, മുണ്ടത്ത് അലി, അസീസ് മുസ്ലിയാര്, സാദിക്ക് പോത്തന്, കുഞ്ഞഹമ്മദ് മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുത്തു.