മണ്ണാര്‍ക്കാട് : തട്ടുകടയില്‍ വെച്ചുണ്ടായ വാക്തര്‍ക്കത്തിനിടെ യുവാവിനെ കുത്തി കൊ ലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ചാലിശ്ശേരി തണ്ണീര്‍ക്കോട് കുരുത്തോലവളപ്പില്‍ വീട്ടില്‍ ഹംസ (66) യെ ആണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോ ണ്‍ ശിക്ഷിച്ചത്.
പട്ടിത്തറ തൊഴുക്കര ചീരംകുഴി വീട്ടില്‍ സനീഷ് (37)നാണ് കുത്തേറ്റത്. 2022 ഒക്ടോബ ര്‍ 18ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പൊലിസ് സ്റ്റേഷന്‍ പരി ധിയില്‍പെട്ട തണ്ണീര്‍ക്കോട് എന്ന സ്ഥലത്ത് വെച്ച് ഹംസ നടത്തി വന്നിരുന്ന തട്ടുകടയി ല്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഭക്ഷണം നല്‍കുന്നത് സംബന്ധിച്ചാണ് വാ\ക്തര്‍ ക്കമുണ്ടായത്. ഇതിനിടെ തട്ടുകടയില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് ഹംസ സനീഷി ന്റെ വയറ്റില്‍ കുത്തിയെന്നാണ് കേസ്. അന്നത്തെ ചാലിശ്ശേരി എസ്. ഐ. കെ.ജെ പ്രവീ ണ്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പിയായിരുന്ന എസ്.സുരേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്. ഐ. ഗ്ലാഡിന്‍ ഫ്രാന്‍സിസ്, കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുനില്‍ എന്നിവര്‍ അന്വേഷണ സംഘത്തിലു ണ്ടായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 341 പ്രകാരം ഒരു മാസത്തെ തടവും 307 പ്രകാരം അഞ്ച് വര്‍ഷത്തെ തടവും 25,000 രൂപ പിഴയടയ്ക്കാ നും കോടതി വിധിച്ചു. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തട യല്‍ നിയമം വകുപ്പ് 3(2)(V) പ്രകാരമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 25,000 രൂപ പിഴയും അടയ്ക്കാനും പിഴ അടയ്ക്കാ ത്തപക്ഷം ആറുമാസം കഠിനതടവും അനുഭവി ക്കണം. പ്രതി പിഴ അടയ്ക്കുന്നതില്‍ നിന്നും 10000രൂപ സനീഷിന് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷിണി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.