പാലക്കാട്:പാല്‍ ഉത്പാദനവും വിതരണവും അവശ്യസേവനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതിനാല്‍ കോവിഡ്-19 വൈ റസ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ജില്ലയിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ക്ഷീര മേഖലയില്‍ ജില്ലയില്‍ മാത്ര മായി ദിവസേന 26000 ല്‍പ്പരം ക്ഷീര കര്‍ഷകരാണ് സംഘങ്ങളില്‍ പാല്‍ നല്‍കുന്നത്. കൂടാതെ 50000 ത്തോളം ഉപഭോക്താക്കള്‍ സംഘ ങ്ങളില്‍ നിന്നും പാല്‍ വാങ്ങുന്നതിനായി നേരിട്ട് എത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ട് കോവിഡ്-19 വൈറസ് വ്യാപനം തടയു ന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട താണ്.
*65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും ക്ഷീരസംഘങ്ങളില്‍ വന്ന് പാല്‍ വാങ്ങുവാനോ ഇവര്‍ക്ക് പാല്‍ നല്‍കുവാനോ പാടില്ല.
*ചുമ, ജലദോഷം, പനി ഉള്ളവര്‍ ക്ഷീരസംഘങ്ങളും വകുപ്പിന്റെ ഓഫീസുകളും സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.
*സംഘത്തില്‍ പാല്‍ സംഭരണ സമയത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ നില്‍ക്കരുത്. കൂടാതെ, ഇവര്‍ ഒരു മീറ്റര്‍ അകലം പാലിക്കേണ്ടതുമാണ്.
*ക്ഷീരസംഘങ്ങളില്‍ പാല്‍ സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരില്‍ മൂന്നില്‍ രണ്ടുപേര്‍ വീതം റൊട്ടേഷനില്‍ ജോലിക്ക് ഹാജരാകാവുന്നതും കുറവുള്ള ജീവനക്കാരെ ഓഫീസ് ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നോ, ഭരണ സമിതി അംഗങ്ങളില്‍ നിന്നോ നിയോഗിക്കാവുന്നതാണ്.
*ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് സംഘം സെക്രട്ടറി പാസ് നല്‍കണം.
പാല്‍: കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ശ്രദ്ധയ്ക്ക്;
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുന്നതിനും കര്‍ഷ കരും ഉപഭോക്താത്തളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കു ന്നതി നും ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥ രെ ഫോണ്‍ മുഖേന ബന്ധപ്പെടാമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ബന്ധപ്പേടേണ്ട നമ്പറുകള്‍:
പാല്‍സംഭരണവും കാലിത്തീറ്റ പ്രശ്നങ്ങളും- 9446248557.
പാല്‍വിപണനം – 9447534258.
പൊതുവിഷയങ്ങള്‍ – 9446467244, 9446511676.
സംസ്ഥാനത്തലത്തില്‍ 9496450432, 9446300767, 9446376988 എന്ന നമ്പറുകളിലും വിളിക്കാം.