തച്ചനാട്ടുകര : കോവിഡ് 19 സ്തംഭിപ്പിച്ച ജനജീവിതത്തിന് സേവന സന്നദ്ധതയാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃക തീര്‍ത്ത് ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തച്ചനാട്ടുകര പഞ്ചായത്ത് പരിധിയിലെയും പരിസര പ്രദേശങ്ങളിലെയും രോഗികള്‍ക്ക് വീടുകളില്‍ മരുന്നെത്തിച്ചു നല്‍കിയാണ് ഈ ദുരിതകാലത്ത് ബാങ്ക് ജീവനക്കാരും ഭരണ സമിതിയംഗങ്ങളും മാതൃകയാവുന്നത്.വാഹന സൗകര്യമില്ലാത്തവര്‍ക്കുംകിടപ്പുരോഗികള്‍ക്കും,പ്രായമായവര്‍ക്കും കരിങ്കല്ലത്താണിയിലുള്ള ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ മരുന്നെത്തിച്ചു കൊടു ത്താണ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്.
രോഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്കും കിടപ്പു രോഗികള്‍ക്കും മറ്റുമായി തച്ചനാട്ടുകര പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി സംഭാവനയായി നല്‍കി.കരിങ്കല്ലത്താണിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് പി ടി ഹസ്സന്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി കമറുല്‍ ലൈലക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൈമാറി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി രാമന്‍കുട്ടി ഗുപ്തന്‍,പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി ടി സിദ്ധീഖ്, ബാങ്ക് ഡയറക്ടര്‍ കെ പി എം സലീം, സെക്രട്ടറി കെ പി അഷ്‌റഫ്, ബ്രാഞ്ച് മാനേജര്‍മാരായ ഗജഗ സുരേഷ് കുമാര്‍, ടി പി മന്‍സൂറലി തുടങ്ങിയവര്‍ പങ്കെടുത്തു.