കാരകുറിശ്ശി: ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച പാല്‍ സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച ദിവസങ്ങളില്‍ ജില്ലയില്‍ പാല്‍ സംഭരണത്തില്‍ ഉണ്ടായിരുന്ന കുറവ് നിലവില്‍ നികത്തപ്പെട്ടതായും പ്രതിദിനം ശരാശരി 2.58 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചതില്‍ 65000 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങള്‍ പ്രാദേശിക മായി വിപണനം നടത്തി. ബാക്കി വരുന്ന പാല്‍ മില്‍മയ്ക്ക് നല്‍കു കയും ചെയ്യുന്നുണ്ട്. ക്ഷീര സംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ആവശ്യമായ കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോല്‍, ചോളപ്പുല്ല്, ഫീഡ് സപ്ലിമെന്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ക്ഷീരവികസന വകുപ്പ് മുഖേനയും ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റുകള്‍ മുഖേനയും ക്രമീകരിച്ചിട്ടുണ്ട്. ഏതെ ങ്കിലും പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉരുക്കള്‍ക്ക് ആവശ്യമായ തീറ്റയുടെ ലഭ്യത കുറവുള്ള പക്ഷം ഉടന്‍ അറിയി ക്കാവുന്നതാണ്. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് സാനിറ്റൈസര്‍, ഹാന്റ് വാഷ്, ടവല്‍, മാസ്‌ക്, ഗ്ലൗസ്, ഡിറ്റര്‍ജന്റ്, അണുവിനാശിനി കള്‍ തുടങ്ങിയവ വാങ്ങുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കു ന്നതിനും ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ ഭരണ സമിതി തീരുമാന പ്രകാരം പ്രവര്‍ത്തന ഫണ്ട് ഉപയോഗിക്കാം. സാനിറ്റൈ സര്‍ പൊതുവിപണിയില്‍ നിന്നോ കുടുംബശ്രീ, ശാസ്ത്ര സാഹിത്യ പരിഷത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആരോഗ്യവകുപ്പ് മുതലായ വയുമായി ബന്ധപ്പെട്ടാണ് ലഭ്യമാക്കേണ്ടത്. ഇത് ഉപയോഗിക്കുന്ന വിധം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.