മണ്ണാര്‍ക്കാട്:വേനല്‍ ശക്തമാകുന്നു കൊടും ചൂട് അസഹനീ യമാകുന്നു മനുഷ്യര്‍ ദാഹജലത്തിനായി പലവഴികള്‍ തേടുമ്പോള്‍ കാരുണ്യത്തിന്റെ പുതു കരസ്പര്‍ശവുമായി ‘പറവകള്‍ക്ക് നീര്‍കുടം’ ചലഞ്ചുമായി കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മി റ്റി.നിയോജകമണ്ഡലം തലത്തില്‍ പ്രവര്‍ത്തകരുടെ വീടുകളിലായാ ണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പറവകള്‍ക്ക് കുടി നീര് ഒരുക്കു ന്നത്.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത വീട്ടില്‍ പറവകള്‍ക്ക് നീര്‍കുടം ഒരുക്കി പരിപാടിയുടെ ഉദ്ഘാ ടനം നിര്‍വ്വഹിച്ചു. ഈ ചലഞ്ച് പൊതു സമൂഹം ഏറ്റെടുക്കണം എന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.ജില്ലാ കെ.എസ്.യു പ്രസിഡണ്ട് കെ.എസ് ജയഘോഷ്,നിയോജകമണ്ഡലം കെ.എസ്.യു പ്രസിഡണ്ട് അസീര്‍ വറോടന്‍,ജിയന്റോ ജോണ്‍,നൗഫല്‍ തങ്ങള്‍,ഷനൂബ്,ഷാനു നിഷാനു,ബനീഷ്,ശിഹാബ് മാസ്റ്റര്‍,റിയാസ്(കുഞ്ഞി),ഷമീം അക്കര,ഷാഹിദ്, ഷെബിന്‍,സഞ്ജു, അഹില,നിവിന്‍ കണ്ട മംഗലം ,മന്‍ഹര്‍,മണികണ്ഠന്‍,മുന്നഷഹബാസ്, വാസിം, റമീസ്, അനുവിന്ദ്, കബീര്‍ ചങ്ങലീരി,ആദര്‍ശ് മുക്കട,ജസീല്‍ കോല്‍പ്പാടം,മരിയ അട്ടപ്പാടി തുടങ്ങിയവര്‍ ചലഞ്ചിന്റെ ഭാഗമായി പറവകള്‍ക്ക് വീട്ടില്‍ കുടി നീര് ഒരുക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!