പാലക്കാട്:കോവിഡ് – 19 വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നടപടി സ്വീകരിക്കുന്നതിനായി താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി വിജയന്‍ അറിയിച്ചു
1. ചെക്ക്‌പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ അണുനശീകരിക്കുന്നതിന്് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ചുമതല നല്‍കിയിട്ടുളളതാണ്. പ്രസ്തുത ചുമതല ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കൈമാറി ഉത്തരവായി. സിവില്‍ ഡിഫന്‍സിലെ ആളുകള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം ജില്ലാ ഫയര്‍ ഓഫീസര്‍ നല്‍കണം. അണുനശീകരണം നടത്തുന്ന ആളുകളുടെ സംരക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍, അണുനശീകരണത്തിന് വേണ്ട രാസവസ്തുക്കള്‍, വെളളം എന്നിവ ജില്ലാ ഫയര്‍ ഓഫീസര്‍ ഉറപ്പുവരുത്തണം.
2. അയല്‍ സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കോഴി, പാല്‍ എന്നിവ കയറി വരുന്ന വാഹനങ്ങള്‍ ചരക്ക് ഇറക്കിയതിനുശേഷം വാട്ടര്‍ സര്‍വീസ് ചെയ്ത് മാത്രമേ ചെക്‌പോസ്റ്റുകളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. വേണ്ട നിര്‍ദേശം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി
3. വാഹനങ്ങള്‍ക്ക് അണുനശീകരണത്തിനു ശേഷം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡോക്ടര്‍മാര്‍/ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫയര്‍ ഓഫീസര്‍/സിവില്‍ ഡിഫന്‍സ് ഓഫീസര്‍ എന്നീ ഉദ്യോഗസ്ഥരുടെ ഒപ്പ് വെക്കണം.
4. സര്‍ട്ടിഫിക്കറ്റില്‍ വാഹന നമ്പര്‍ ഡ്രൈവര്‍, സഹായി എന്നിവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക അനുബന്ധമായി ചേര്‍ക്കണം.
5. ചെക്ക്‌പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് താത്ക്കാലിക ഷെഡ്, ജീവനക്കാര്‍ക്ക് ആവശ്യമായ ചായ, ഭക്ഷണം, കുടിവെള്ളം എന്നിവ ചെക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലെ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണം. വാര്‍ഡുകളില്‍ വളണ്ടിയറായി ജോലി ചെയ്യുന്നതിന് സന്നദ്ധരായിട്ടുള്ള യുവതീ-യുവാക്കളുടെ വിവരങ്ങള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് നല്‍കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
6. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരെ ഏഴ് ചെക്ക്‌പോസ്റ്റുകളില്‍ വിന്യസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കായി എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തി
7. മെഡിക്കല്‍കോളേജിന്റെ വാഹനം അനുവദിക്കാനുളള നടപടികള്‍ക്കായി പാലക്കാട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
8. ചെക്ക്‌പോസ്റ്റുകളിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും മാസ്‌കുകള്‍ വിതരണം ചെയ്യുന്നതിനും മാസ്‌ക് ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താനും ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി.
മേല്‍പ്പറഞ്ഞ എല്ലാ പ്രവൃത്തികളുടെയും ഏകോപനം ചെക്ക്‌പോസ്റ്റുകളില്‍ നിയമിതരായ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ നിര്‍വഹിക്കണമെന്ന് എ.ഡി.എം. ടി വിജയന്‍ അറിയിച്ചു.