അട്ടപ്പാടി :ഷോളയൂര്‍മേഖലയില്‍ പോലീസ് നടത്തിയ പരിശോ ധനയില്‍ 570 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ഷോളയൂര്‍ വെച്ചപതിക്കും വീരക്കല്‍ മേടിനും മധ്യേ ഉള്‍വനത്തിലെ ഒരു ഗുഹയില്‍ നിന്നുമാണ് 300 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
വൈകീട്ടോടെ പോലീസ് പരിശോധനയില്‍ അട്ടപ്പാടി വെച്ചപ്പതി യില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് പിടികൂടി.വാഷ് നിര്‍മിച്ച ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് അട്ടപ്പാടിയില്‍ നിന്നും ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 8 ലിറ്റര്‍ ചാരായം പോലീസ് പിടിച്ചെടുക്കുകയും സംഭവ വുമായി ബന്ധപ്പെട്ട ഷോളയൂര്‍ ചാവടിയൂര്‍ സ്വദേശി ചിന്നസ്വാമി യെ പോലീസ് പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വനത്തില്‍ പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാവിലെ പൊട്ടിക്കല്‍ ശിരുവാണി പുഴയുടെ തീരത്ത് ചപ്പാത്തിനടുത്ത് നടത്തിയ പരിശോധനയില്‍ 220 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.ആരേയും പിടികൂടി യിട്ടില്ല.പാലക്കാട് എസ്പി ശിവവിക്രമിന് ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തില്‍ അഗളി ഡിവൈഎസ്പി ദേവസ്യയുടെ നിര്‍ദേശ പ്രകാരം ഷോളയൂര്‍ സി.ഐ എസ് രാജേഷ്, എസ്.ഐ കെ.വി ഹരികൃഷ്ണന്‍ , പ്രെബേഷന്‍ എസ്.ഐ വിവേക് നാരായണന്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പിടികൂടിയത്.