മണ്ണാര്‍ക്കാട് : നെല്ലിപ്പുഴയ്ക്ക് കുറുകെയുള്ള തോരാപുരം പാലത്തിന്റെ അപ്രോച്ച് റോ ഡ് ടാറിങ് നടത്തണമെന്ന ആവശ്യമുയരുന്നു. ഇതിനായി മൂന്ന് കോടിരൂപയുടെ പദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്. അപ്രോച്ച് റോ ഡ് ഉപരിതലം ടാറിങ്, പാലം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഭാഗങ്ങളില്‍ ഇരുവശത്തുമായി പുഴസംരക്ഷണ ഭിത്തികള്‍, കടവ് എന്നി നിര്‍മിക്കുന്നതിനുള്ള ശുപാ ര്‍ശയാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നേരത്തെ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് ബ ന്ധപ്പെട്ടവകുപ്പിന്റെ പരിഗണനയിലാണ്. 300 മീറ്ററോളം ദൂരത്തില്‍ 11 മീറ്റര്‍ വീതിയുള്ള റോഡ് നിലവില്‍ മണ്ണിട്ട് നിരത്തി മുകളില്‍ ജിഎസ്ബി മിശ്രിതമിട്ട് ഉപരിതലം പരുവ പ്പെടുത്തിയനിലയിലാണ്. ഇതിന് മുകളില്‍ ബിഎംബിസി ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. ഇതിനുള്ള ഫണ്ട് ലഭ്യമാകാത്തതാണ് പ്രവൃത്തികള്‍ വൈകുന്നതി നുള്ള കാരണമെന്നറിയുന്നു.
ടാറിങ് നടപടികള്‍ പൂര്‍ത്തിയായാല്‍ നഗരത്തിലേക്കുള്ള പ്രവേശനഭാഗമായ നൊട്ടമല, പ്രധാന ജംങ്ഷനായ ആശുപത്രിപ്പടി തുടങ്ങിയവടങ്ങളില്‍ ഗതാഗതകുരുക്കുണ്ടാകു മ്പോള്‍ അപ്രോച്ച് റോഡുവഴി വാഹനങ്ങളെ കടത്തിവിടാനാകും. മാത്രമല്ല പള്ളിക്കു റുപ്പ്, കോങ്ങാട് റോഡിലേക്കും ചേലേങ്കര വഴി ദേശീയപാതയിലെ നൊട്ടമലയിലേക്കു മെല്ലാം എളുപ്പത്തില്‍ എത്താനും സാധിക്കും. തിങ്കളാഴ്ച നൊട്ടമലയിറങ്ങി വന്ന ട്രെയി ലര്‍ ലോറി നിയന്ത്രണം വിട്ട് ചേലേങ്കര റോഡിലേക്കിറങ്ങി നിന്നിരുന്നതിനെതുടര്‍ന്ന് രാവിലെ മുതല്‍ രാത്രിവരെ ചേലേങ്കര റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അവധിനല്‍കേണ്ടതായും വന്നു. ഇ്ന്നലെ ഇതേ ലോറി അറ്റകുറ്റപ്പണിക്കിടെ പിന്നിലേക്കുരുണ്ട് സ്‌കൂള്‍ ബസില്‍ തട്ടി റോഡിനുകുറു കെ കിടന്നതിനാല്‍ അരമണിക്കൂറോളം ഗതഗതകുരുക്കുമുണ്ടായി.
ചേലേങ്കരയില്‍ നിന്നുള്ള റോഡും ആശുപത്രിപ്പടിയില്‍ നിന്നും തോരാപുരത്തേക്കുള്ള റോഡും പാലവുമായി ബന്ധിപ്പിക്കുന്നതാണ്. ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗതസൗക ര്യം മെച്ചപ്പെടുത്തുന്നതിനായി നിര്‍മിച്ച പാലം പൂര്‍ണമായി പ്രയോജനപ്പെടണമെങ്കില്‍ അപ്രോച്ച് റോഡിലെ ടാറിങ് കൂടി വേഗത്തില്‍ നടത്തണമെന്നാണ് പ്രദേശത്തുകാര്‍ ആവശ്യപ്പെടുന്നത്. തോരാപുരത്തിന്റെ ചിരകാല അഭിലാഷമായ പാലത്തിന്റെ നിര്‍ മാണം ഒന്നരവര്‍ഷം മുമ്പാണ് പൂര്‍ത്തിയായത്. മഴക്കാലത്ത് നെല്ലിപ്പുഴയില്‍ ജലനിരപ്പു ഉയരുമ്പോള്‍ പ്രദേശവാസികള്‍ക്ക് പുഴയ്ക്ക് അക്കരെയുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയായിരു ന്നു. 2014ല്‍ പാലം വേണമെന്ന ആവശ്യം എന്‍.ഷംസുദ്ദിന്‍ എം.എല്‍.എ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണത്തിന് നടപടിയായത്.ആറ് കോടി ചെലവില്‍ ഒരു ഭാഗത്ത് നടപ്പാതയോടു കൂടി വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാ വുന്ന തരത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്.