പാലക്കാട് :കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മാധ്യമ ങ്ങളുടെ വാഹനങ്ങള്‍ ജില്ലാ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃ ത്വത്തില്‍ അണുവിമുക്തമാക്കി. പത്ര – ദൃശ്യ മാധ്യമങ്ങളുടേതുള്‍പ്പ ടെ പതിനഞ്ചോളം വാഹനങ്ങളാണ് അണുവിമുക്തമാക്കിയത്. സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്റി വൈറസ് സൊല്യൂഷന്‍ തയ്യാറാക്കുകയും ഇത് ഫസ്റ്റ് റെസ്‌ പോണ്‍സ് ഫയര്‍ ടെന്‍ഡറില്‍ നിറച്ച് ഉയര്‍ന്ന മര്‍ദ്ദത്തില്‍ പമ്പ് ചെയ്താ ണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ജില്ലാ അഗ്‌നിശമനസേന മേധാവി അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ രാവിലെ അഗ്നി ശമനസേന വിഭാഗത്തിന്റെ ഗ്രൗണ്ടിലാണ് ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!