പാലക്കാട്:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് പോലീ സ് നടത്തിയ പരിശോധനയില്‍ (മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ) 10 പേരെ അറസ്റ്റ് ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരന്‍ അറിയിച്ചു. എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറു വാഹനങ്ങള്‍ പിടിച്ചെടുത്തു. 1200 ഓളം പൊലീസുകാരെ യാണ് ജില്ലയില്‍ പരിശോധനയ്ക്കായി ഇന്ന് വിന്യസിച്ചിരിക്കുന്നത്. പുറത്തിറങ്ങരുതെന്നആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആരാധനാലയത്തില്‍ മറ്റ് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ തിന് കാരാകുറുശ്ശിയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവിനെ തിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
വഴിയോരങ്ങളില്‍ ചുറ്റിത്തിരിയുന്ന കാല്‍നട യാത്രക്കാര്‍, അവശ്യ സര്‍വീസ് അല്ലാതിരുന്നിട്ടും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചവര്‍, സര്‍ ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങളില്‍ യാത്രക്കാരെ കുത്തിനിറച്ച ഡ്രൈവര്‍, അത്തരം വണ്ടികളില്‍ യാത്ര ചെയ്തവര്‍, ആരാധനാലയങ്ങളില്‍ കൂട്ടം കൂടുന്നവര്‍, നിര്‍ദ്ദേശങ്ങള്‍ അനുസരി ക്കാതെക്വാറന്റൈന്‍ കാലയളവില്‍ വീടിനുപുറത്ത് ചുറ്റിത്തി രിയുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായി പോലീ സ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ മാത്രം 88 കേസുകള്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ നാലാം ദിനമായ ഇന്നലെ (മാര്‍ച്ച് 27ന്) മാത്രം 88 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്രയും കേസുകളിലായി 151 പ്രതികളാണുള്ളത്. ഇതില്‍ 115 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 60 വാഹനങ്ങള്‍ പിടിച്ചെടുത്തു.