പാലക്കാട്:കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.കഴിഞ്ഞ ദിവസം 5366 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നിടത്ത് ഇന്നത് 16,128ലെത്തി.കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിന്‍ മാര്‍ഗവും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി പാല ക്കാട് ജില്ലയിലേക്ക് എത്തിയവരേയും നിരീക്ഷണത്തിലാ ക്കിയത നാലാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായ ത്.നിലവില്‍ 16091 പേര്‍ വീടുകളിലും 5 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി മൊത്തം 16128 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.ആശുപത്രിയില്‍ നിരീക്ഷണത്തി ലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. എന്‍.ഐ.വി യിലേക്ക് അയച്ച 339 സാമ്പിളുകളില്‍ ഫലം വന്ന 258 എണ്ണവും നെഗറ്റീവും 3 എണ്ണം പോസിറ്റീവുമാണ്.ഇതുവരെ 20338 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4210 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ.പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി യിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. സംസ്ഥാന മൊട്ടാകെ അടച്ചിടല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമി ക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേക്കി റങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക. സമ്പര്‍ക്ക വിലക്കുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യുന്നതാണ്.

മദ്യാസക്തി ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവരിൽ
അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ഛര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ( ആൽക്കഹോൾ വിത്ത്ഡ്രോവൽ സിൻഡ്രോം) ആകാൻ സാധ്യതയുണ്ട്. ഇത് ചികിത്സകൊണ്ട് പുറപ്പെടുന്നതും ഇല്ലെങ്കിൽ മാനസികവിഭ്രാന്തി (ഡിലീറിയം) ആകാൻ സാധ്യത ഉള്ളതും ആണ്.

2) പനി, ജലദോഷം മുതലായ അസുഖങ്ങൾ ഉണ്ടായാലും ഉറപ്പായും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണം.

3) ലഹരിക്കായി ഒരിക്കലും മറ്റേതെങ്കിലും രീതി തെരഞ്ഞെടുക്കരുത്.

4) മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർ സൗജന്യ വൈദ്യ സഹായത്തിനായി ജില്ലകൾതോറുമുള്ള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള ഡി അഡിക്ഷൻ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെടണം. കൗൺസലിങ്ങിനായി ടോൾഫ്രീ നമ്പർ ആയ 14405 ൽ വിളിക്കണം.

പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സെക്യൂരിറ്റി ജീവനക്കാർ മുൻകരുതലുകൾ സ്വീകരിക്കണം

  1. ഡ്യൂട്ടി തീരുന്ന സമയം വരെ മൂന്നു ലെയർ മാസ്ക്, കൈയ്യുറ എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം.
  2. ദേഹപരിശോധന നടത്തുന്ന സെക്യൂരിറ്റി ജീവനക്കാർ മെറ്റൽ ഡിറ്റക്ടർ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഓരോ ഉപയോഗത്തിന് ശേഷവും ബ്ലീച്ച് ലായനി ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ ഉപയോഗിച്ചോ വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
  3. ജീവനക്കാരോടും ഉപഭോക്താക്കളും എല്ലായിപ്പോഴും സാമൂഹിക അകലം പാലിക്കുക. ഉപഭോക്താക്കൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും അല്ലാത്തപക്ഷം അങ്ങനെ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്യണം.
  4. പൊതുസ്ഥലങ്ങളിലെ റയിലുകൾ ,കൈവരികൾ, കൈപടികൾ എന്നിവ പൊതുജനങ്ങൾ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാൻ നിർദേശിക്കുക.

സമ്പര്‍ക്ക വിലക്കില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
7) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
8) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
9) പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഉടനെ ഡോക്ടറെ കാണുക.

24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!