മണ്ണാര്‍ക്കാട്: തെരുവുനായ്ക്കളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും കടിയും പോറ ലുമേറ്റ് ഉച്ചകഴിഞ്ഞും താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്ക് 12വരെ മാത്രമാണ് എ.ആര്‍.എസ്. കുത്തി വെപ്പ് എടുത്തുവരുന്നത്. ഇതിനുശേഷം വരുന്നവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേ ക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. ഇതിനാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്നവര്‍ക്ക് കുത്തിവെപ്പിനായി വീണ്ടും പാലക്കാടേക്ക് സഞ്ചരിക്കേണ്ടിവരികയാ ണ്. ഇത് സമയനഷ്ടവും സാമ്പത്തികനഷ്ടവും വരുത്തുന്നു. ഇന്നലെ നഗരസഭാ പരിധിയി ല്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗംപേരെയും ജില്ലാ ആശുപ ത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു.
സാധാരണക്കാരായവരെയാണ് ഏറെയും ബാധിക്കുന്നത്. താലൂക്കിന്റെ മലയോരമേഖ ലകളായ എടത്തനാട്ടുകര, അലനല്ലൂര്‍, തിരുവിഴാംകുന്ന് എന്നിവിടങ്ങളി ല്‍നിന്നെല്ലാം താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. പതിറ്റാണ്ടുകളായുള്ള ആ വശ്യങ്ങള്‍ക്കുശേഷമാണ് താലൂക്ക് ആശുപത്രിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് എ.ആര്‍.എസ്. കുത്തിവെപ്പ് എടുത്തുതുടങ്ങിയത്. അതുവരെ പ്രതിരോധ വാക്‌സിനായ ഐ.ഡി. ആര്‍. വി. കുത്തിവെപ്പെടുത്തശേഷം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ചെയ്യുകയായിരുന്നു പതിവ്. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ ആശുപത്രിയില്‍ എ.ആര്‍.എസ്. എത്തിയത് മണ്ണാര്‍ക്കാട്ടുകാര്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. തെരുവുനായ്ക്കളു ടെ ശല്യം ഏറെയുള്ള മേഖലകൂടിയാണിത്.
അതേസമയം, കടിയും പോറലുമേറ്റ് ചികിത്സതേടുന്നവരില്‍ ഉച്ചകഴിഞ്ഞെത്തുന്നവരു മുണ്ട്. ചെറിയ പോറലുകള്‍മാത്രമേറ്റവര്‍ക്കുള്ള ഐ.ഡി.ആര്‍.വി. കുത്തിവെപ്പ് ഉച്ചകഴി ഞ്ഞും നല്‍കിവരുന്നുണ്ട്. എന്നാല്‍ നിലവിലുള്ള സമയപരിധികഴിഞ്ഞ് എ.ആര്‍.എസ്. കുത്തിവെപ്പെടുത്താല്‍ നിരീക്ഷണത്തിന് ഒരു ഡോക്ടറുടെ മുഴുവന്‍ സേവനവും ലഭ്യ മാക്കേണ്ടതുണ്ട്. അനസ്തിറ്റിസ്റ്റും വേണം. അടുത്തിടെ സായാഹ്ന ഒ.പി. കൂടി തുടങ്ങിയതി നാല്‍ ഡോക്ടര്‍മാരുടെ കുറവ് നേരിടുന്നതാണ് ആശുപത്രി അധികൃതരേയും പ്രതിസ ന്ധിയിലാക്കുന്നത്. ഇക്കാരണത്താലാണ് പേവിഷ പ്രതിരോധ കുത്തിവെപ്പ് ഉച്ചയ്ക്ക് 12 വരെയാക്കി ക്രമീകരിച്ചിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ, കു ത്തിവെപ്പെടുത്തതിനുശേഷം ഏതെങ്കിലും വിധത്തില്‍ അസ്വസ്ഥത ഉണ്ടായാല്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയും വേണം.ഇക്കാരണംകൊണ്ടുകൂടിയാണ് ഉച്ചകഴി ഞ്ഞെത്തുന്നവരെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടി വരുന്നത്.