മണ്ണാര്‍ക്കാട് : നഗരസഭയിലെ നായാടിക്കുന്ന്, നാരങ്ങാപ്പറ്റ, ചന്തപ്പടി പ്രദേശത്ത് തെരു വുനായ ആക്രമണത്തില്‍ ഒന്നര വയസുകാരി ഉള്‍പ്പടെ 11ഓളം പേര്‍ക്ക് കടിയേറ്റു. ഇന്നാണ് സംഭവം. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നസറിയ ഹസന്‍ (ഒന്നര), നസീബ (45), മിന്‍ഹ ഫാത്തിമ (4), ഹഫ്സത്ത് (32), ഷഹല (24), സൈനബ (58), നൂര്‍ മുഹമ്മദ് (35), നസീം (35), ഷൗക്കത്തലി (43), അഷ്മില്‍ (4), ഷഹമ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആദ്യം ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഇതില്‍ ഷഹമയ്ക്ക് ആശുപത്രിയില്‍ നിന്നും പേവിഷ പ്രതിരോധ കുത്തിവെപ്പായ ആന്റി റാബിസ് സിറം (എ.ആര്‍.എസ്) നല്‍കി. ഷൗക്കത്തലി, അഷ്മില്‍ എന്നിവര്‍ നേരത്തെ പ്രതിരോധ കുത്തിവെപ്പെടുത്തതിനാല്‍ ഇവര്‍ക്ക് എ.ആര്‍.എസ്. ആവശ്യം വന്നില്ലെന്നും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായാണ് താലൂക്ക് ആശുപത്രിയില്‍ നിന്നും ലഭ്യമായ വിവരം. നഗരസഭാ കൗണ്‍സിലര്‍ കെ. മന്‍സൂറിന്റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതേ സമയം മുഖത്ത് സാരമായി പരിക്കേറ്റ ഒരു കുട്ടിയെ തുടര്‍ചികിത്സക ള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
രാവിലെ 11 മണിയോടെ നായാടിക്കുന്ന് ഭാഗത്ത് നിന്നാണ് നായ ആളുകളെ ആക്രമിച്ച് തുടങ്ങിയതെന്ന് നഗരസഭാ കൗണ്‍സിലര്‍ റജീന ബാനു പറഞ്ഞു. വൈകിട്ട് നാലരയോ ടെയാണ് ഒന്നര വയസ്സുകാരിക്ക് കടിയേറ്റത്. നായ യാതൊരു പ്രകോപനവുമില്ലാതെ ആളുകള്‍ക്ക് നേരെ ചാടി ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മുഖത്തും കാലിനും കൈയ്ക്കും മറ്റുമാണ് പലരുടേയും പരിക്കുകള്‍. വീടുകളിലേക്ക് കയറിയെത്തിയാണ് തെരുവുനായ ആക്രമിച്ചിരിക്കുന്നതും. നാരങ്ങാപ്പറ്റ ഭാഗത്ത് വെച്ച് വൈകിട്ട് മറ്റൊരു നായയേയും ആക്രമണകാരിയായ തെരുവുനായ കടിച്ചതായി പറയുന്നു.
പലഭാഗങ്ങളിലായി നായയെ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിടുന്ന സമയം കൂടി കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തി.നാട്ടുകാര്‍ സംഘടിച്ച് നായയെ കണ്ടെത്താന്‍ രാത്രി വൈകി യും തിരച്ചില്‍ നടത്തി. നഗരസഭയില്‍ നിന്നും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ആക്രമണകാരിയായ നായ പ്രദേശത്ത് തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജന ങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതിന് അടിയന്തരമായി നിയമാനുസൃതം ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഷഫീഖ് റഹ്മാന്‍ നഗരസഭയ്ക്ക് കത്തുനല്‍കി.