മണ്ണാര്‍ക്കാട് : കിണറില്‍ വീണ യുവതിയെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. കുമരംപുത്തൂര്‍ പയ്യനെടം കിണറുംപടിയില്‍ ഇന്നലെ രാവിലെ 7.25ഓടെയാണ് സംഭവം. ആള്‍മറയുള്ള ഏകദേശം 45 അടി താഴ്ചയുള്ളതും വെള്ളമുള്ളതുമായ കിണറിലാണ് യുവതി അകപ്പെട്ടത്. വിവരമറിയിച്ചപ്രകാരം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ കിണറിലിറങ്ങി രക്ഷാവല ഉപയോഗിച്ച് യുവതിയെ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഇ.എം ഷിന്റു സേന അംഗങ്ങളായ എം.എസ് ഷബീര്‍, ബി. സജു, വി.വിഷ്ണു, ടി.കെ അന്‍സല്‍ബാബു, എസ്.പ്രദീപ് കുമാര്‍, എസ്. സിജോയ്, കെ.വിഷ്ണു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!