അലനല്ലൂര്‍ : കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ എല്‍.പി വിദ്യാലയങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അലനല്ലൂര്‍ സോണല്‍ കലാമേള ചൊവ്വാഴ്ച അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തി ല്‍ നടക്കും. രാവിലെ 9.30ന് മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂ ബക്കര്‍ ഉദ്ഘാടനം ചെയ്യും. എ.എം.എല്‍.പി. സ്‌കൂള്‍, വ്യാപാരഭവന്‍ ഹാള്‍, അലനല്ലൂര്‍ കണ്ണംകുണ്ട് റോഡിലെ കെ.എന്‍.എം. അല്‍ ഇസ്‌ലാമിയ മദ്‌റസാ ഹാള്‍ എന്നിവടങ്ങ ളിലെ ഒമ്പത് വേദികളിലായി കലോത്സവം, അറബിക് കലോത്സവം എന്നിവ നടക്കും. അലനല്ലൂര്‍ കോട്ടോപ്പാടം പഞ്ചായത്തുകളിലെ 28 വിദ്യാലയങ്ങളില്‍ നിന്നായി 600ലധി കം കുട്ടികള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ. ഹംസ, കണ്‍വീനര്‍ കെ.എ സുദര്‍ശനകുമാര്‍, പി.ടി.എ. പ്രസിഡന്റ് ടി. ഷംസുദ്ദീന്‍, എം.പി.ടി.എ. പ്രസിഡന്റ് ദിവ്യ രാധാകൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ സി.എ അംന, സ്‌കൂള്‍ മാനേജര്‍ കെ.തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!