അലനല്ലൂര്‍ : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ട റിന് തീപിടിച്ചു. സ്‌കൂട്ടര്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ടോടെ കാട്ടുകുളം പള്ളി പ്പടിയില്‍ വെച്ചായിരുന്നു സംഭവം. ആളപായമില്ല. നാട്ടുകുളം അവലക്ഷം വീട്ടില്‍ അബ്ദുല്‍ കരീമിന്റെ വാഹനമാണ് അഗ്നിക്കിരയായത്. അലനല്ലൂര്‍ പള്ളിയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്നു ഇദ്ദേഹം. പിറകിലെ ടയറില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ വെള്ളമുപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!