മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസിറെ നിയമി ക്കണമെന്ന ആവശ്യമുയരുന്നു. മണ്ണാര്‍ക്കാട് നഗരസഭയും സമീപ പഞ്ചായത്തുകളും ഉള്‍പ്പടെ വിശാലമായ പരിധിയുള്ള പൊലിസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ. തസ്തിക മൂന്ന് മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാ യുള്ള പൊതുസ്ഥലമാറ്റപ്രകാരമെത്തിയ എസ്.എച്ച്.ഒ. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാ ണ് മണ്ണാര്‍ക്കാട് നിന്നും സ്ഥലം മാറി പോയത്. പുതിയ നിയമനമാകാത്തതിനാല്‍ നാട്ടു കല്‍ എസ്.എച്ച്.ഒയ്ക്ക് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്റെ കൂടി അധിക ചുമതല നല്‍ കിയിരിക്കുകയാണ്. ലഹരികടത്തുകേസുകളും മോഷണങ്ങളും ഉള്‍പ്പെടെ ദിനംപ്രതി നിരവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന സ്റ്റേഷനിലാണ് എസ്.എച്ച്.ഒ.യുടെ അഭാവമുള്ളത്. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതിക്കാരാണ് സ്റ്റേഷ നിലെത്താറുള്ളത്. ഉത്സവകാലം വരാനിരിക്കെ സ്റ്റേഷനില്‍ മേലുദ്യോഗസ്ഥന്റെ സാ ന്നിദ്ധ്യവും അനിവാര്യമാണ്. നിലവില്‍ എസ്.എച്ച്.ഒ. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രണ്ടു സ്റ്റേഷനിലേയും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരം എസ്.എച്ച്.ഒ. യുണ്ടെങ്കില്‍ കൂടുതല്‍ സേവനം ലഭ്യമാകുമെന്ന് പൊതുപ്രവര്‍ത്തകരും അഭിപ്രായപ്പെ ടുന്നു. കഴിഞ്ഞമാസം നടന്ന മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. പുതിയ എസ്.എച്ച്.ഒ. നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പൊലിസിലെ ഉന്നതതലത്തില്‍ ബോധ്യപ്പെടുത്തിട്ടുണ്ടെന്നാണ് വിവരം. എസ്.എച്ച്.ഒ. നിയമനം ഉടനെയുണ്ടാകുമെന്നും പറയുന്നു.