കുമരംപുത്തൂര്‍ : ആറര പതിറ്റാണ്ടിലേറെയായി കുമരംപുത്തൂരിന്റേയും സമീപപ്രദേശ ങ്ങളുടെയും സാമ്പത്തിക സാമൂഹിക വികസനവഴികളിലെ നിര്‍ണായക ശക്തിയായ കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ദേശീയപുരസ്‌കാരം ലഭിച്ചു. നാഷണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റും ഫ്രോണ്ടിയര്‍ ഇന്‍ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് അവാര്‍ഡ്‌സും ചേര്‍ന്ന് രാജ്യത്തെ മികച്ച സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന പുരസ് കാരമാണ് ബാങ്കിന് ലഭിച്ചതെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച മൊബൈല്‍ ആപ്പ് സംരഭത്തിനാണ് അംഗീകാരം. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വെച്ച് നടന്ന ചടങ്ങില്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ ഓപ്പ റേറ്റീവ് ബാങ്ക്‌സ് ആന്‍ഡ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ചെയര്‍മാന്‍ സി.എ അജയ് ബ്രംഹെചെയില്‍ നിന്നും ബാങ്ക് പ്രസിഡന്റ് എ.കെ അബ്ദുല്‍ അസീസ്, വൈസ് പ്രസിഡ ന്റ് അബ്ദുള്‍ നാസര്‍, സെക്രട്ടറി എന്‍. സുഗന്ധി, ഡയറക്ടര്‍മാരായ എന്‍. മണികണ്ഠന്‍, രമേ ഷ് നാവായത്ത്, മുഹമ്മദ് ഷനൂപ്, രാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, സുരേഷ് ബാബു, ഉസ്മാന്‍, ലിജ രാജ്, ബ്രാഞ്ച് മാനേജര്‍ ടി.ദിവിന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ആദ്യമായി ലഭിച്ച ദേശീയപുരസ്‌കാരത്തില്‍ സന്തേഷമേറെയുണ്ടെന്ന് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. 1958 ഏപ്രില്‍ ആറിന് ഐക്യനാണയ സംഘമെന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രാമീണ കൂട്ടായ്മയാണ് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കായി വളര്‍ന്നത്. ഇന്ന് മൂന്ന് ബ്രാഞ്ചുകളുള്ള ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കാ ണിത്. സാധാരണക്കാരുടെ സാമ്പത്തിക സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാ വശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ബാങ്കിനുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഉയര്‍ന്ന പലിശ നല്‍കുന്നു. കൂടാതെ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ദിവസ ബാക്കി നില്‍പ്പിന് ഉയര്‍ന്ന പലിശ, കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണ്ണ പണയവായ്പ, നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോടുകൂടിയ പൂര്‍ണ്ണ സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നു. ലോക്കര്‍ സൗകര്യം, ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി സേവനം, മൊബൈല്‍ ആപ്പ്, എടിഎം കൗണ്ടര്‍,സമ്പൂര്‍ണ്ണ കോര്‍ബാങ്കിംഗ് ആന്‍ഡ് എസ്.എം.എസ്. തുടങ്ങിയ സംവിധാനങ്ങളും ബാങ്കിനുണ്ട്.
നിലവില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനം കൂടിയാ ണ്. കുമരംപുത്തൂരില്‍ ദേശീയപാതയോട് ചേര്‍ന്ന് മൂന്നേക്കര്‍ സ്ഥലവും ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയവും ബാങ്കിന്റെ സാമ്പത്തിക അടിത്തറ ഉറപ്പു നല്‍കുന്നു.ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള നാല് കെട്ടിടങ്ങളും ദേശീയപാത യോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന മൂന്ന് ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. കൂടാ തെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 50 കോടി രൂപയോളം കേരള ബാങ്കില്‍ നിക്ഷേപവു മുണ്ട്. ബാങ്കിന്റെ പയ്യനെടം ശാഖയും സ്വന്തംകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചങ്ങലീരി ശാഖയ്ക്കുവേണ്ടി സ്വന്തമായ സ്ഥലത്ത് പാര്‍ക്കിങ് ഏരിയയും ഒന്നാം നിലയില്‍ ബാങ്കും രണ്ടാം നിലയില്‍ മീറ്റിങ് ഹാളും ഉള്‍പ്പെടുന്ന 5000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.