മണ്ണാര്‍ക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വേയര്‍ ഹസ്‌കര്‍ ഖാനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. കള്ളമല വില്ലേജിന്റെ ചുമതലയുള്ള സര്‍ വേയര്‍ കുക്കംപാളയത്തെ താമസ സ്ഥലത്ത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളമല വില്ലേ ജില്‍ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷയില്‍ അനുകൂല നടപടിക്കാണ് മേലേ കണ്ടി യൂര്‍ സ്വദേശി പി.സി ജോസിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജോസിന്റെ പരാതിയി ല്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റ് അഴിമതി നിരോധന നിയമകപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് 7.30ന് ഹസ്‌കര്‍ ഖാന്‍ താമസിക്കുന്ന വാടകവീടിനു മുന്‍ വശത്ത് ജോസില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥരായ മരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.റസാക്ക്, ഡിവിഷണല്‍ അക്കൗണ്ടന്റ് ശശികുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീനാണ് അറസ്റ്റ് ചെയ്തത്.
news copied from malayala manorama