കുമരംപുത്തൂര്‍ : പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തില്‍ ത്രിദിന നവരാത്രി സംഗീ തോത്സവത്തിന് സമാപനമായി. രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ കച്ചേരി യോടെ തുടങ്ങിയ സംഗീതോത്സവത്തില്‍ ഡോ. സദനം ഹരികുമാര്‍, അനില്‍കുമാര്‍ ആലിപ്പറമ്പ്, രാജേഷ് നാരായണന്‍, പ്രതിഭ മേനോന്‍, കലാമണ്ഡലം അനില രാമന്‍, കലാമണ്ഡലം കെ. അരുണ തുടങ്ങിയ ഇരുപത്തിയഞ്ചിലധികം സംഗീതപ്രതിഭകള്‍ ഗാനാര്‍ച്ചന നടത്തി. സുധാകരന്‍ മൂര്‍ത്തിയേടം, ഡോ.ബാബുരാജ് പരിയാനംപറ്റ, സന്തോ ഷ് തേവര്‍ക്കാട്, നിഖിലേഷ് മൂര്‍ത്തിയേടം, ഗോവര്‍ദ്ധന്‍ എന്നിവര്‍ മൃദംഗവും ദിലീപ്, അഖിലേഷ് നാരായണന്‍, യദുകൃഷ്ണന്‍ നിലമ്പൂര്‍ എന്നിവര്‍ പക്കമേളവും ഒരുക്കി. സമാ പന സമ്മേളനത്തില്‍ നവരാത്രി സംഗീതോത്സവ കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥ്, സെ ക്രട്ടറി അപ്പുക്കുട്ടന്‍ സ്വരലയം, ക്ഷേത്രം പ്രസിഡന്റ് അരവിന്ദാക്ഷന്‍ പിള്ള, സെക്രട്ടറി ജയ മോഹനന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. എസ്.പ്രസാദ്, ആര്‍. ജയമോഹന്‍, ടി.ശങ്കരനാരായണന്‍, വി.എം ജയകൃഷ്ണന്‍, രാജേഷ്, രമ.എസ്.രാധാകൃഷ്ണന്‍, പി.രവിചന്ദ്രന്‍, സി.സുരേഷ് ബാബു, സിബിന്‍ ഹരിദാസ്, കെ.കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!