മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ വ്യാപിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ നിര്‍മാര്‍ ജ്ജനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിക ളുടെ നിവേദനം. ഭീമനാട് ഗവ.യു.പി. സ്‌കൂളിലെ സയന്‍സ് ക്ലബ് അംഗങ്ങളാണ് മണ്ണാ ര്‍ക്കാട് നഗരസഭ, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. കുന്തിപ്പുഴ ഭാഗങ്ങളിലും നമ്പിയന്‍കുന്ന് പ്രദേശത്തേയും ഒച്ചുകളുടെ ക്രമാതീതമായ വ്യാപനവും അവ ഉയര്‍ത്തുന്ന ഭീഷണിയും പഠിച്ചശേഷമായിരുന്നു വിഷയത്തിലുള്ള വിദ്യാര്‍ഥികളുടെ ഇടപെടല്‍.

ഇത്തവണത്തെ ഉപജില്ലാ ശാസ്ത്രമേളയില്‍ ആഫിക്കന്‍ ഒച്ചുകളെ കുറിച്ചുള്ള പ്രൊജക്ട് അവതരിപ്പിക്കുന്നതിന് അധിനിവേശ ജന്തുക്കളുടെ ഭീഷണി എത്രത്തോളം നമ്മുടെ പ്ര ദേശത്തുണ്ടെന്ന അന്വേഷണമാണ് വിദ്യാര്‍ഥികളെ കുന്തിപ്പുഴ പ്രദേശത്തെക്കെത്തിച്ച ത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ നൂറോളം വീടുകളിലെത്തി വിവരശേഖരണം നട ത്തി. രണ്ടുവര്‍ഷത്തോളമായി ഒച്ചുകളുടെ വ്യാപനം അതിരൂക്ഷമാണെന്നും പ്രളയത്തി ന് ശേഷമാണ് ഇവയെ കണ്ടുതുടങ്ങിയെന്നും പ്രദേശവാസികള്‍ പറഞ്ഞതായി വിദ്യാര്‍ ഥികള്‍ പറയുന്നു. മഴക്കാലമായാല്‍ റോഡിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുമു ണ്ട്. മുരിങ്ങ, പപ്പായ, കറിവേപ്പില തുടങ്ങി മിക്കസസ്യങ്ങളെയും ഇവ ആക്രമിക്കുന്നു ണ്ട്. വീട്ടുപരിസരത്തുള്ള ഇത്തരം സസ്യങ്ങള്‍ ഉപയോഗിക്കാന്‍ ഭയമാണെന്നും നാട്ടുകാ ര്‍ പറയുന്നു.

കാര്‍ഷിക, ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ ഉയര്‍ത്തുന്ന ഭീഷണിയും വിദ്യാര്‍ഥി സംഘത്തിന് ബോധ്യപ്പെട്ടു. ഗവേഷണത്തിലൂടെ കണ്ടെത്തിയ നിഗമനങ്ങളും പരിഹാരമാര്‍ഗങ്ങളും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ്, നോട്ടീസ് വിതരണം എന്നിവയും നടത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥികളായ അസ്മിന്‍ നെയ്ല, ആര്‍.മിത്ര, അനഘ, വി.എസ് സാധിക, പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ അസീസ്, അധ്യാപകരായ എന്‍.ഫസീഹ് റഹ്മാന്‍, എം.സബിത എന്നിവര്‍ ചേര്‍ന്ന് നഗരസഭാ ചെയ ര്‍മാന്‍ സി. മുഹമ്മദ് ബഷീറിന് നിവേദനം നല്‍കിയത്. നഗരസഭയുടെ ആരോഗ്യവി ഭാഗം, കൃഷിവകുപ്പ് എന്നിവരുമായി ചേര്‍ന്ന് ഒച്ചുകളുടെ നിര്‍മാര്‍ജ്ജനത്തിനുള്ള രണ്ടാംഘട്ട ശ്രമം അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!