മണ്ണാര്‍ക്കാട് : പൂട്ടിയിട്ട വീട്ടില്‍ നിന്നും അമ്പത് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന തായി പരാതി. കാരാകുര്‍ശ്ശി പുല്ലിശ്ശേരി സ്രാമ്പിക്കല്‍ ഷാജഹാന്റെ വീട്ടിലാണ് മോ ഷണം നടന്നത്. ഇന്നലെ വൈകിട്ട് നാലിനും ആറരയ്ക്കും ഇടയിലാണ് സംഭവമെന്ന് പറയുന്നു. പ്രദേശവാസിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഷാജഹാനും കു ടുംബവും നാല് മണിയോടെ വീടുപൂട്ടി പോയിരുന്നു. തിരികെയെത്തിപ്പോഴാണ് വീ ടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോ ധനയിലാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായ വിവരം അറിയുന്നത്. വിവരം മണ്ണാര്‍ക്കാട് പൊലിസിനെ അറിയിക്കുക യായിരുന്നു. പൊലിസ് സംഘമെത്തി പരിശോധന നടത്തി. തുടര്‍നടപടികള്‍ സ്വീക രിച്ചു വരുന്നു.