മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു. കിളിരാനി സ്വദേശി ആഷിക്ക് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണത്ത് വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് നിന്നും കിളിരാനിയിലേക്ക് പോവു കയായിരുന്നു ആഷിക്ക്. പരിക്കേറ്റ ആഷിക്കിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഗവ. താലൂ ക്ക് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയിലും പ്രവേ ശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു മരണം.