അലനല്ലൂര്‍: ഭര്‍ത്താവിന് പിറകെ ഭാര്യയും മരിച്ചു.അലനല്ലൂര്‍ എടത്തനാട്ടുകര പാലക്കടവിലെ ദമ്പതികളായ തച്ചമ്പറ്റ കാദര്‍ (84), ഭാര്യ പുത്തന്‍കോട്ടില്‍ ഇയ്യാത്തു (75) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഖാദറിന്റെ മരണം. രണ്ട് മിനിറ്റുകള്‍ക്കകം ഇയ്യാത്തുവിന്റെ മരണവും സംഭവിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. പൂക്കാടംഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറക്കി. മക്കള്‍: സുഹറ, ഷൗക്കത്ത് (ദമാം), അബ്ദുല്‍ നാസര്‍ (ദമാം), സാബിറ, അന്‍വര്‍ (ജുബൈല്‍), ഷമീര്‍ ബാബു (ദമാം), നൗഷത്ത്. മരുമക്കള്‍: മുസ്തഫ പുളിക്കല്‍ (അലന ല്ലൂര്‍), സീനത്ത് കണ്ണിമേല്‍ (അലനല്ലൂര്‍), ഷമീന കണ്ടമംഗലത്ത് (വെട്ടത്തൂര്‍), മുഹമ്മദ് ഏറാടന്‍ (പാലക്കടവ്), ജാസ്മിന്‍ ചേലാക്കോ ടന്‍ (അലനല്ലൂര്‍), സബീന ഒറ്റകത്ത് (എടത്തനാട്ടുകര), നൗഷാദ് കാരാട്ടുതൊടി (വെള്ളിയഞ്ചേരി).