കല്ലടിക്കോട്:കോവിഡ് – 19 രോഗ ബാധ സ്ഥിരീകരിച്ച കാരാകുറു ശ്ശി സ്വദേശി സഞ്ചരിച്ച പൊതുസ്ഥലങ്ങള്‍ അഗ്‌നിശമനസേന അണുവിമുക്തമാക്കി. പി.ബാലന്‍ മെമ്മോറിയല്‍ ആശുപത്രി, പള്ളി, കനറാ ബാങ്ക്, പ്രദേശത്തെ രണ്ട് എ.ടി.എം കൗണ്ടറുകള്‍, രോഗം സ്ഥീരികരിച്ച വ്യക്തിയുടെ വീടും പരിസരവുമാണ് അഗ്‌നിശമനസേനാംഗങ്ങള്‍ ആന്റിവൈറസ് സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കിയത്.
സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്റി വൈറസ് സൊല്യൂഷന്‍ തയ്യാറാക്കുകയും ഇത് ഫസ്റ്റ് റെസ് പോണ്‍സ് ഫയര്‍ ടെന്‍ഡറില്‍ നിറച്ച് ഉയര്‍ന്ന മര്‍ദ്ദത്തില്‍ പമ്പ് ചെയ്താണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. വൈറസ് പറ്റി പിടി ക്കാന്‍ ഇടയുള്ള പ്ലാസ്റ്റിക് സ്റ്റീല്‍, മെറ്റല്‍ തുടങ്ങിയ പ്രതലങ്ങളുള്ള ഇരിപ്പിടങ്ങള്‍, കൗണ്ടറുകള്‍, തറ, സ്റ്റെയര്‍ കേസുകള്‍, വാതിലുകള്‍, വഴികള്‍ തുടങ്ങിയ ഇടങ്ങളില്ലെല്ലാം മിശ്രിതം ഉപയോഗിച്ച് അണു വിമുക്തമാക്കി. ജില്ലാ അഗ്‌നിശമന സേനാ മേധാവി അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലു മുതല്‍ ഏഴ് വരെ യാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കോവിഡ് – 19 രോഗ ബാധ സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി സഞ്ചരിച്ച പൊതുസ്ഥലങ്ങള്‍ അഗ്‌നിശമനസേന അണുവിമുക്ത മാക്കി. പി.ബാലന്‍ മെമ്മോറിയല്‍ ആശുപത്രി, പള്ളി, കനറാ ബാങ്ക്, പ്രദേശത്തെ രണ്ട് എ.ടി.എം കൗണ്ടറുകള്‍, രോഗം സ്ഥീരികരിച്ച വ്യക്തിയുടെ വീടും പരിസരവുമാണ് അഗ്‌നിശമനസേനാംഗങ്ങള്‍ ആന്റിവൈറസ് സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കി യത്. വൈറസ് പറ്റി പിടിക്കാന്‍ ഇടയുള്ള പ്ലാസ്റ്റിക് സ്റ്റീല്‍, മെറ്റല്‍ തുടങ്ങി യ പ്രതലങ്ങളുള്ള ഇരിപ്പിടങ്ങള്‍, കൗണ്ടറുകള്‍, തറ, സ്റ്റെയര്‍ കേസു കള്‍, വാതിലുകള്‍, വഴികള്‍ തുടങ്ങിയ ഇടങ്ങളില്ലെല്ലാം മിശ്രിതം ഉപയോഗിച്ച് അണുവിമുക്തമാക്കി. ജില്ലാ അഗ്‌നിശമന സേനാ മേധാവി അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലു മുതല്‍ ഏഴ് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.