പാലക്കാട് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 26 ന് വൈകിട്ട് നാലുവരെ ) പോലീസ് നടത്തിയ പരിശോധ നയിൽ 39 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ്പി സി. സുന്ദരൻ അറിയിച്ചു. നിയമം ലംഘിച്ച് പുറത്തിറങ്ങിയ 41 ആളുകൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 34 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റു ആളുകളു മായി സമ്പർക്കം പുലർത്തിയതിന് കൊറോണ ബാധ സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാതെ അനാവശ്യ മായി പുറത്തിറങ്ങുക, ദേവാലയങ്ങളിലും മതപരമായ പ്രാർത്ഥ നയിലും കൂട്ടംചേർന്ന് പങ്കെടുക്കുക, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശത്തെത്തുടർന്ന് വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്ന വർ കാലാവധി പൂർത്തിയാക്കാതെ പുറത്തിറങ്ങുക, എന്നിവ ക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുന്നതായി പോലീസ് അറിയിച്ചു.