മണ്ണാര്‍ക്കാട്:സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 31 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിറകെ പ്രധാന മന്ത്രിയും 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെയും മണ്ണാര്‍ക്കാടന്‍ മേഖല സ്തംഭിച്ചു.വാഹനങ്ങളുമായി നിരത്തിലെ ത്തിയവരെ പോലീസ് നിയന്ത്രിച്ചു.അനാവശ്യമായാണ് നഗരത്തി ലെത്തിയതെന്ന് ബോധ്യപ്പെട്ടവരെ പോലീസ് മടക്കി അയച്ചു. കര്‍ശന പരിശോധനയാണ് പോലീസ് മേഖലയില്‍ നടത്തി യത്.പരിശോധനയില്‍ അനാവശ്യമായി കറങ്ങിയ അഞ്ച് പേര്‍ ക്കെതിരെ പൊലീസ് കേസെടുത്തു.സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ മറികടന്ന് നഗരത്തിലെത്തിയവര്‍ ക്കെതിരെയാണ് കേസെടുത്തത്. വാഹനങ്ങളും കസ്റ്റഡിയിലെടു ത്തിട്ടുണ്ട്.തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കി നടപടി സ്വീകരിക്കുമെന്ന് മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ എം.കെ.സജീവ് പറഞ്ഞു.