മണ്ണാര്‍ക്കാട്:ലോക്ക് ഡൗണിന്റെ മറവില്‍ പച്ചക്കറികള്‍ക്ക് അമ്പത് ശതമാനം വരെ വില ഉയര്‍ത്തി വില്‍പ്പന നടത്തുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്ടെത്തി. മണ്ണാര്‍ക്കാട് മേഖലയില്‍ സിവില്‍ സപ്ലൈസ് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മനോജ് വീട്ടിക്കാടിന്റെ നേതൃ ത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പകല്‍ക്കൊള്ള കണ്ടെത്തിയത്.മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റ്,കുമരംപുത്തൂര്‍, ചിറക്കല്‍പ്പടി ജംഗ്ഷന്‍,കല്ലടിക്കോട് എന്നിവടങ്ങളിലായിരുന്നു പരിശോധന. പച്ചമുളക്, ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കാണ് അമിത വില ഈടാക്കുന്നത്. പല കടകളിലും പല വിലകളാണ്. 90 പൂപയുണ്ടായിരുന്ന ഉള്ളി 120 രൂപയ്ക്കും 40 രൂപയുടെ പച്ചമുളക് അറുപത് മുതല്‍ 90 രൂപവരെയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്. പെട്ടെന്ന് കേടാകാത്ത പച്ചക്കറികള്‍ ആളുകള്‍ സംഭരിക്കുന്നതാണ് ഈ ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ കാരണം. അതേ സമയം പെട്ടെന്ന് കേടാവുന്ന പച്ചക്കറികളുടെ വിലയില്‍ മാറ്റമില്ല. അവസരം മുതലാക്കാനുള്ള വ്യാപാരികളുടെ നീക്കം അനുവദിക്കില്ലെന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇത്തരം കടകളില്‍ നിന്ന് സാധനങ്ങള്‍ പിടിച്ചെടുത്ത് സപ്ലൈകോ മാര്‍ക്കറ്റുകള്‍ വഴി വില്‍പ്പന നടത്തും. അമിത വില ഈടാക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു