തച്ചനാട്ടുകര:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്‌കെഎസ്എസ്എഫ് നാട്ടുകല്‍ ശാഖയുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും സൗജന്യമാ യി മാസ്‌ക് വിതരണം ചെയ്യുന്ന പദ്ധതി ഡോ. ഉമറുല്‍ഫാറൂഖ് നാട്ടു കല്‍ ഉമര്‍ ചോലശ്ശേരിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.നാട്ടുകല്ലിലേ യും പരിസരത്തെയും നൂറോളം പേര്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും.ശുചീകരണത്തിലൂടെ അണു വിമുകതമാക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ നിര്‍മ്മിച്ചത് ജില്ലാ വിഖായ ടീമാണ്.ഫിറോസ് ഹുദവി, അന്‍വര്‍ കമാലി, സൈനുദീന്‍ ദാരിമി, അബ്ദുല്‍ വാഹിദ് കെ.പി, ഷഹീര്‍,സ്വാലിഹ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!