കോട്ടോപ്പാടം:മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മകളും മരിച്ചു.കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി ഹംസ (75) മകളും കണ്ടമംഗലം അയ്‌നല്ലി പുത്തന്‍വീട്ടില്‍ പരേതനായ അലിയാറിന്റെ ഭാര്യയുമായ പാത്തുമ്മ (58) എന്നിവ രാണ് മരിച്ചത്.ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പാത്തുമ്മയുടെ മരണം. ഇവരുടെ മൃതദേഹം വൈകീട്ട് 6 മണിക്ക് പുറ്റാനിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.ചടങ്ങുകള്‍ കഴിഞ്ഞ് കണ്ടമംഗലത്തെ വീട്ടിലെത്തിയ ഹംസ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹംസ യുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് തിരുവിഴാംകുന്ന് പള്ളി യില്‍ ഖബറടക്കി.ഭാര്യ പരേതയായ നബീസ: മറ്റ് മക്കള്‍: അലി, ജഹ്ഫര്‍,ഉമര്‍, റംല,ജമീല,ആയിഷ, സാറ,സുബൈദത്തുല്‍ അസ്ലമീയ്യ, റഹ്മത്തുന്നിസ.പാത്തുമ്മയുടെ മക്കള്‍:ഉസ്മാന്‍, റസാഖ്,റഹീം, റസീന.മരുമക്കള്‍:സൗദ,സലീന,സുമയ്യ,ഷംസുദ്ദീന്‍