മണ്ണാര്‍ക്കാട്:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിച്ച് പാലക്കാട് ജില്ലയും.അത്യാവശ്യ സര്‍വ്വീസുകളൊഴിച്ചാ ല്‍ ഇന്നലെ ജില്ലയല്‍ മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു.ഇരു ചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയെ ങ്കിലും ഭൂരിഭാഗം ജനങ്ങളും വീട്ടിലിരുന്നു.അതേ സമയം നിരത്തുക ളില്‍ പോലീസ് പരിശോധന ശക്തമായിരുന്നു. അത്യാവശ്യങ്ങള്‍ ക്കല്ലാതെ വാഹനവുമായി റോഡിലേക്കിറങ്ങിയവരെ പോലീസ് താക്കീത് ചെയ്ത് മടക്കി അയച്ചു.പലചരക്ക് കടകള്‍,മെഡിക്കല്‍ ഷോപ്പുകള്‍,ആശുപത്രി കാന്റീനുകള്‍ മാത്രമാണ് ഇന്നലെ സമയ ക്രമമനുസരിച്ച് പ്രവര്‍ത്തിച്ചത്.ചെക്ക് പോസ്റ്റുകളില്‍ അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് കടത്തി വിട്ടത്.ഒരിടത്തും ആളുകളെ കൂട്ടം കൂടി നില്‍ക്കാന്‍ പോലീസ് അനുവദിച്ചില്ല.

മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ പുഞ്ചക്കോട് ഭാഗത്തായി മോട്ടോര്‍ വാഹന വകുപ്പ് ബിഎസ് 4 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ രജി സ്‌ട്രേഷന്‍ നടക്കുന്നിടത്ത് ആളുകള്‍ തടിച്ച് കൂടിയതറിഞ്ഞ് മണ്ണാര്‍ ക്കാട് സിഐ എം കെ സജീവ് സ്ഥലത്തെത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 31ന് മുന്‍പ് ഈ ഇനത്തി ല്‍പ്പെട്ട വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിന്നീട് റജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും അതു കൊണ്ടാണ്‌നിയന്ത്രണത്തിനിടയിലും റജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും മോട്ടോ ര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ല അതിര്‍ത്തികളും കൊട്ടിയ ടച്ചു.പാലക്കാട് മലപ്പുറം ജില്ല അതിര്‍ത്തി പങ്കിടുന്ന തൂതപ്പാലം, മുറിയങ്കണ്ണിപ്പാലം, ദേശീയ പാത കരിങ്കല്ലത്താണി, പുലാമന്തോള്‍ പാലം എന്നിവിടങ്ങളില്‍ ബാരിക്കേഡുകള്‍ വെച്ചും വടം കെട്ടിയും അതിര്‍ത്തികള്‍ നിശ്ചലമാക്കി. എന്നാല്‍ മാവുണ്ടിരിക്കടവ് പാലത്തില്‍ ഒരു നിയന്ത്രണവും നടപ്പാക്കിയില്ല.

ആംബുലന്‍സ്, അരി കയറ്റിവരുന്ന വാഹനങ്ങള്‍, പാചക വാതക വണ്ടികള്‍, പച്ചക്കറി എന്നിവക്ക് മാത്രമാണ് അനുമതി നലകുന്നത്. തൃശൂര്‍ ജില്ല അതിര്‍ത്തികളായ ഷൊര്‍ണൂര്‍ കൊച്ചിന്‍ പാലം ഒറ്റപ്പാലം മായന്നൂര്‍ പാലം ലക്കിടി തിരുവില്വാമലപാലം എന്നിവി ടങ്ങളും പോലീസ് അടച്ച് നിയന്ത്രണത്തിലാക്കി. ആനക്കട്ടി, വാളയാര്‍ ,ഗോപാലപുരം, ഗോവിന്ദപുരം , വേലന്താവളം എന്നിവ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ നേരത്തെ അടച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!