മണ്ണാര്‍ക്കാട് :യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് 19 ബോധവത്ക്കരണം നടത്തി. കൊറോ ണ വൈറസ് പകര്‍ച്ച തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ ങ്ങള്‍ ഉള്‍കൊള്ളിച്ച് യൂത്ത് കോണ്‍ഗ്രസ്സ് എന്ന് സംഘടനയുടെ പേര് വെക്കാതെ ആണ് നോട്ടീസ് പൊതു ജനങ്ങളിലേക്ക് എത്തിച്ചത്. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,ഷിഹാബ് കുന്നത്ത്,പൂതാനി നസീര്‍ ബാബു,രാജന്‍ ആമ്പാടത്ത്,നിജോ വര്‍ ഗ്ഗീസ്,കണ്ണന്‍ മൈലാമ്പാടം,നൗഷാദ് ചേലംഞ്ചേരി,ഹസ്സി കാര, ടി.കെ ഇപ്പു,ഹബീബുള്ള അന്‍സാരി,സി.ജെ രമേഷ്,തോമസ്സ് ,ഹരിദാസന്‍ ആറ്റക്കര തുടങ്ങിയവര്‍ പങ്കെടുത്തു .നിയോജ കമണ്ഡ ലത്തിലെ എല്ലാ പഞ്ചായത്ത് തലങ്ങളിലും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു