അലനല്ലൂര്‍: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടുന്നത് അടിയന്തരമായ നിയ ന്ത്രിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി അധികൃതര്‍ക്ക് നിവേദനം നല്‍കി. എടത്തനാട്ടുകര കോട്ട പ്പള്ളയില്‍ രാവിലെയും വൈകുന്നേരങ്ങളിലും 200ല്‍ പരം ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വലിയ പ്രയാ സങ്ങള്‍ക്ക് സാധ്യതയാകുന്ന സാഹചര്യത്തിലാണ് എം.എസ്.എഫ് ഈ ആവശ്യമുന്നയിച്ചത്. വാഹനങ്ങളില്‍ കയറാന്‍ ആവശ്യമായ സമയത്ത് സമയത്ത് മാത്രം പുറത്തിറങ്ങി വാഹനങ്ങളില്‍ കയറുകയും തിരികെ വരുമ്പോഴും ഇപ്രകാരം ചെയ്താല്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കാനാകും.

തെക്കന്‍ ജില്ലകളില്‍ ജോലി നിലച്ചതോടെ അവിടെ നിന്നും തൊഴി ലാളികള്‍ എത്തിയതായി സൂചനയുണ്ട്. ഇങ്ങനെ എത്തിയവരെ കെട്ടിട ഉടമകള്‍ മുഖാന്തരം ആരോഗ്യ വകുപ്പില്‍ വിവരം അറിയി ക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും രോഗ ബാധ യെക്കുറിച്ച് അവരുടെ ഭാഷയില്‍ ബോധവത്ക്കരണം നല്‍കണ മെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, സെക്രട്ടറി ജ്യോതിഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ഡേവിഡ് എന്നിവര്‍ക്ക് എം.എസ്.എഫ് മേഖല പ്രസിഡന്റ് അഫ്‌സ ല്‍ കൊറ്റരായില്‍ നിവേദനം നല്‍കി. വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം പി.മുസ്തഫ, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, സി.ഷിഹാബുദ്ധീന്‍, സി.ദില്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!