പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഹാന്‍ഡ് സാനി റ്റൈസര്‍, മാസ്‌ക്ക് എന്നിവ അവശ്യ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വില നിശ്ചയിച്ചു. രണ്ട് ലെയര്‍ മാസ്‌ക്കിന് എട്ട് രൂപയും മൂന്ന് ലെയര്‍ മാസ്‌കിന് 10 രൂപയുമാണ് പരമാവധി വില്‍പന വില. 200 മില്ലിലിറ്റര്‍ സാനിറ്റൈസറിന് 100 രൂപ വരെ ഇൗടാക്കാം. മറ്റളവുകളിലും ഇതേ അനുപാതത്തിലായിരിക്കും നിരക്ക്.
സാനിറ്റൈസര്‍, മാസ്‌ക്ക് എന്നിവയുടെ വിലകൂട്ടി വില്‍ക്കുന്ന കച്ച വടക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു. കുപ്പിവെള്ള ത്തിന് ഒരു ലിറ്ററിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കിയാലും പരാതി അറിയിക്കാം. പാലക്കാട് ലീഗല്‍ മെട്രോളജി ഓഫീസില്‍ കണ്‍ ട്രോളര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0491-2505268, 8281698092, 8281698085.